
ഒമാനിൽ അടുത്തയാഴ്ച മിന്നലിനും മഴക്കും സാധ്യത
അടുത്ത തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ മിന്നലോട് കൂടിയ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു. വടക്കൻ ഗവർണറേറ്റുകളിൽ കൂടുതൽ മേഘങ്ങൾ ഉരുണ്ടു കൂടാനും പല ഭാഗങ്ങളിലും വിവിധ അളവിലുള്ള ഒറ്റപ്പെട്ട മഴയുമാണ് നിരീക്ഷണ കേന്ദ്രം നൽകുന്ന കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്. മഴ കാരണം ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കവും വാദികളും രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ സ്ഥിതിഗതികൾ സുക്ഷ്മമമായി നിരീക്ഷിച്ച് വരുകയാണെന്നും അറിയിപ്പിൽ പറയുന്നു. കാലാവസ്ഥ നിർദേശങ്ങളും…