
പരിക്കേറ്റ കാലുമായി മുടന്തി ക്രീസിലെത്തി ടോം ബാന്‍ഡൻ; അസാമാന്യ ഇച്ഛാശക്തി
പരിക്കേറ്റ കാലുമായി ക്രീസില്‍ എത്തി ചെറുത്തു നിന്നുകൊണ്ട് ടീമിന്റെ ലീഡ് ഉയർത്തി സോമര്‍സെറ്റ് കൗണ്ടി ടീം ബാറ്റര്‍ ടോം ബാന്‍ഡന്‍. സറെക്കെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ അസാമാന്യ ദൃഢനിശ്ചത്തിനും ഇച്ഛാശക്തിക്കും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പത്താമനായാണ് താരം ക്രീസിലെത്തിയത്. പിന്നാലെ ടീമിന്റെ നിര്‍ണായക ലീഡ് ഉയര്‍ത്തി, പുറത്താകാതെ നില്‍ക്കുകയാണ്. ക്രെയ്ഗ് ഓവര്‍ട്ടന്റെ പ്രതിരോധത്തിനു ബലം കൂട്ടാനാണ് ബാന്‍ഡന്‍ ക്രീസില്‍ നിന്നത്. ബാന്‍ഡന്‍ 28 പന്തില്‍ 28 റണ്‍സുമായി ക്രീസില്‍ നില്ക്കുന്നു. 4 ഫോറുകളും ബാന്‍ഡന്‍ ഇന്നിങ്സില്‍ കൂട്ടിചേര്‍ത്തു….