
കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി
ഡിജിറ്റലായി പണം നല്‍കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്‌ആര്‍ടിസിയുടെ ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി. സ്വിഫ്റ്റ് ബസ്സുകള്‍ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളിലും പോയിന്റ് സര്‍വീസുകളിലും ആയി തിരുവനന്തപുരം ജില്ലയിലാണ് ആദ്യഘട്ടത്തില്‍ ആപ്പ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കുന്നത്. ട്രാക്കിംഗ് സംവിധാനം നിലവില്‍ തൃശ്ശൂര്‍ ജില്ലയില്‍ പരീക്ഷണഘട്ടത്തിലാണ്. കാസര്‍കോട്, വയനാട്, കോട്ടയം, എറണാകുളം ജില്ലകളിലെ ചില സിറ്റി ബസ്സുകള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ചലോ ആപ്പില്‍…