
‘പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാൻ സരിനെ വെല്ലുവിളിക്കുന്നു’: പാലക്കാട് ബിജെപി വൻതോതിൽ പണമൊഴുക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി സി കൃഷ്ണകുമാർ
പാലക്കാട് ബിജെപി വൻതോതിൽ പണമൊഴുക്കുന്നുവെന്ന പി സരിന്റെ ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പണമൊഴുക്കുന്നുണ്ടെന്ന് തെളിയിക്കാൻ പി സരിനെ വെല്ലുവിളിക്കുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു. സരിൻ തെളിവ് പുറത്തുവിടണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെട്ടു. സരിൻ പ്രതിരോധിക്കേണ്ടത് യുഡിഎഫിനെയാണ്. സരിൻ സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്പോൺസർഡ് സ്ഥാനാർഥിയാണെന്നും കൃഷ്ണകുമാർ ആരോപിച്ചു. സന്ദീപ് വാരിയർ മികച്ച നേതാവാണെന് സിപിഎം നേതാക്കൾ സമ്മതിച്ചതിൽ സന്തോഷമുണ്ടെന്നും സന്ദീപ് ബിജെപി പ്രചാരണത്തിന് ഇറങ്ങുമെന്നും സി കൃഷ്ണകുമാർ അറിയിച്ചു. തിരൂർ സതീഷിനു പിന്നിൽ ഉള്ള പി…