5 ദിവസത്തെ ശമ്പളം വലിയ തുകയായി കാണരുത്; സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം കിട്ടിയില്ലെന്ന് മുഖ്യമന്ത്രി

വയനാട് ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരിൽ നിന്നും ലഭിച്ചില്ലെന്ന്  സ്ഥരീകരിച്ച് മുഖ്യമന്ത്രി. ചില കാര്യങ്ങളിൽ നമുക്ക് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നാണ് ഇതിന്‍റെ  അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരിൽ നിന്നും നിർബന്ധ പൂർവ്വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സർക്കാർ നിലപാട്. 5 ദിവസ ശമ്പളം നൽകാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടനകൾക്കിടയിലുണ്ടായത്. അതിനിടെ ഒരു സംഘടന ഭാരവാഹികൾ തന്നെ കാണാൻ വന്നു, പ്രയാസങ്ങൾ പറഞ്ഞു. സംഘടനയുടെ  നിലപാട് മാറ്റണമെന്നാണ്  അവരോട് പറഞ്ഞത്. സാമൂഹിക പ്രതിബന്ധതയുണ്ടാകണം. 5 ദിവസത്തെ…

Read More

വയനാട് ദുരന്തം: സാലറി ചലഞ്ചുമായി സർക്കാർ; ഉത്തരവിറങ്ങി

 വയനാട് ദുരന്തത്തില്‍ കൈത്താങ്ങേകാന്‍ സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളമാണ് നല്‍കേണ്ടത്. എന്നാല്‍ സാലറി ചലഞ്ചിലേക്കുള്ള സംഭാവന നിര്‍ബന്ധമല്ല. ജീവനക്കാരില്‍നിന്ന് സമ്മതപത്രം സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. സംഭാവന ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടായി സ്വരൂപിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തനായാണ് ഇത്തവണത്തെ സാലറി ചലഞ്ച്. സര്‍ക്കാര്‍, പൊതുമേഖല, ബോര്‍ഡ്, സര്‍വകലാശാല, എയ്ഡഡ്, തദ്ദേശ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, ട്രിബ്യൂണലുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് സാലറി ചലഞ്ച് നടപ്പാക്കുന്നത്. 2018-ലെ പ്രളയകാലത്തും പിന്നീട്…

Read More

അര്‍ജ്ജുന് വേണ്ടിയുള്ള തെരച്ചിലിന് കാലാവസ്ഥ പ്രതികൂലമാണ്; ഇന്ന് ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെസി വേണുഗോപാല്‍

ഷിരൂരില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജ്ജുന് വേണ്ടിയുള്ള തെരച്ചിലിന് കാലാവസ്ഥ വലിയ വെല്ലുവിളിയെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാല്‍. കര്‍ണാടക മുഖ്യമന്ത്രിയുമായി നിരന്തരം സംസാരിച്ചുവെന്നും വിവരങ്ങള്‍ അവര്‍ തന്നെ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ പ്രതികൂലമാണ്. അപകട സാധ്യതയുമുണ്ട്. അതിനാലാണ് രാത്രി തിരച്ചില്‍ നിര്‍ത്തിയത്. ഇന്ന് ശുഭവാര്‍ത്തയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ലോറി എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനായി ഇന്ന് ആധുനിക സൗകര്യങ്ങളെത്തിച്ച്‌ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരച്ചിലുമായി ബന്ധപ്പെട്ട് അ‍ർജുൻ്റെ…

Read More

‘ ദേശീയതലത്തിൽ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാധ്യമങ്ങൾക്ക് ഒരു കോടി രൂപ ‘ ; വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ എൽഡിഎയ്ക്ക് അനുകൂലമായി പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളെ വെല്ലുവിളിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. ദേശീയതലത്തിൽ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാധ്യമങ്ങൾക്ക് ഒരുകോടി രൂപ നൽകുമെന്നാണ് വാഗ്ദാനം. കേരളത്തിൽ 10 സീറ്റിൽ എൽഡിഎഫ് കുറയില്ലെന്നും കുറഞ്ഞാൽ വെല്ലുവിളിച്ച മാധ്യമത്തിന് ഒരു കോടി രൂപ തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. ഞാൻ കേരളത്തിലെ മുഴുവൻ പത്രമാധ്യമങ്ങളെയും വെല്ലുവിളിക്കുകയാണ്. വെല്ലുവിളി എന്റെ ജീവിതത്തിൽ നടത്താൻ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഈ…

Read More

ടിക് ടോക് ചാലഞ്ച്: യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു

ടിക് ടോക് ചാലഞ്ചിനിടെ യുഎസിൽ 16 വയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. നോർത്ത് കരോലിനയിലെ ഒരു കൂട്ടം കൗമാരക്കാർ സ്പ്രേ പെയിന്റ് ക്യാനും ലൈറ്ററും ഉപയോഗിച്ച് ബ്ലോട്ടോർച്ച് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇതു പൊട്ടിത്തെറിച്ച് മേസൺ ഡാർക്ക് എന്നയാൾക്കാണ് പൊള്ളേലേറ്റത്. ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റു. സുഹൃത്തുക്കള്‍ക്കൊപ്പം പരീക്ഷിക്കുമ്പോൾ, മേസൺ ഡാർക്ക് കൈവശം വച്ചിരുന്ന സ്പ്രേ പെയിന്റ് ക്യാൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു. സമീപത്തെ നദിയിലെ വെള്ളത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചത് നില കൂടുതൽ വഷളാക്കി. നദിയിലെ…

Read More

‘മോദി’ പരാമർശം: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും

‘മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച അപ്പീൽ നൽകും. ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകുക. രാഹുൽ നേരിട്ട് കോടതിയിൽ ഹാജരായേക്കും. കോടതിവിധിയെ തുടർന്നുണ്ടായ അയോഗ്യതയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടതിനു പിന്നാലെയാണു നിയമനടപടിയുമായി കോൺഗ്രസ് മുന്നോട്ടു പോകുന്നത്. എല്ലാ മോഷ്ടാക്കൾക്കും മോദി എന്നു പേരുള്ളതെന്തുകൊണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണു രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎൽഎ…

Read More