മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ചാലിയാറിലെ പരിശോധനയില്‍ രണ്ട് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ രണ്ട് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. നിലമ്പൂര്‍ മുണ്ടേരി തലപ്പാലിയില്‍ നിന്നും കുമ്പള്ളപ്പാറയ്ക്ക് സമീപം വാണിയംപുഴ ഭാഗത്ത് നിന്നുമാണ് ശരീര ഭാഗങ്ങള്‍ കണ്ടെടുത്തത്. എന്‍ഡിആര്‍എഫ്, തണ്ടര്‍ബോള്‍ട്ട്, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനകള്‍ക്കൊപ്പം വിവിധ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ചാലിയാറിലെ തിരച്ചില്‍. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ചാലിയാറിന്റെ രണ്ട് തീരത്തും ജനകീയ തിരച്ചില്‍ ആരംഭിച്ചത്. അജ്ഞാത ജീവിയുടെ കാല്‍ഭാഗം കണ്ട് പരിശോധിക്കുന്നതിനിടെയാണ് തലപ്പാലിയില്‍ നിന്ന്…

Read More

ചാലിയാറിൽ 17കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം എടവണ്ണപ്പാറയില്‍ ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. പെണ്‍കുട്ടി കരാട്ടെ പരീശിലനത്തിന് പോയിരുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് കരാട്ടെ അധ്യാപകന്‍ സിദ്ദിഖലിയെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീടിന് 100 മീറ്റര്‍ മാത്രം അകലെ ചാലിയാറില്‍ 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കുട്ടിയുടെ മരണത്തില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു….

Read More

കരാട്ടെ പരീശിലകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസ് നല്‍കാനിരിക്കെ ചാലിയാറില്‍ മൃതദേഹം; പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത

ചാലിയാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പെണ്‍കുട്ടി കരാട്ട പരീശിലനത്തിന് പോകുന്ന സ്ഥാപനത്തിലെ അധ്യാപകന്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കാനിരിക്കെയാണ് പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഈ അധ്യാപകന്റെ കീഴിലാണ് 2020 മുതല്‍ പെണ്‍കുട്ടി കരാട്ടെ പരിശീലിക്കുന്നത്. പരീശീലനത്തിനെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അധ്യാപകന്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇക്കാര്യം വിദ്യാര്‍ഥിനി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തെറ്റുപറ്റിയതായി അധ്യാപകന്‍ സമ്മതിച്ചെന്നും ഇനി…

Read More

കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡുകളിൽ വൻ തീപിടുത്തം; തീ അണയ്ക്കാൻ ശ്രമം തുടർന്ന് ഫയർഫോഴ്സ്

കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. ഇതിന് മുമ്പ് സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട്.

Read More