
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീ.സോൺ കലോത്സവത്തിനിടെ ഉണ്ടായ ആക്രമണം ; പ്രശ്നം തുടങ്ങി വെച്ചത് എസ്എഫ്ഐ എന്ന് ചെയർപേഴ്സൺ
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡീസോൺ കലോത്സവത്തിനിടെ ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ നിഥിൻ ഫാത്തിമ പറഞ്ഞു. സ്കിറ്റ് മത്സരം തീർന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്ഐക്കാർ അക്രമം അഴിച്ചുവിട്ടു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കെഎസ്‌യുക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ മാത്രമാണ്. എസ്എഫ്ഐക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. കലോത്സവം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എസ്എഫ്ഐ അക്രമമെന്നും അവര്‍ കുറ്റപ്പെടുത്തി അതേസമയംോ എസ്എഫ്ഐ പ്രവർത്തകർ കാറിലും ബൈക്കിലും പിന്തുടർന്ന് ആക്രമിച്ചുവെന്ന് ആംബുലൻസ് ഡ്രൈവർ വൈഭവ് പറഞ്ഞു. പ്രാണരക്ഷാർത്ഥമാണ്…