
ഒടുവിൽ അശോകൻ ഇതാ കൺമുന്നിൽ! ‘ചാവേറി’ലെ ചാക്കോച്ചന്‍റെ കട്ടക്കലിപ്പൻ ലുക്ക് പുറത്ത്
സൂപ്പർ ഹിറ്റായ ‘അജഗജാന്തര’ത്തിന് ശേഷമെത്തുന്ന ടിനു പാപ്പച്ചൻ ചിത്രം, കുഞ്ചാക്കോ ബോബനും ആന്‍റണി വർഗ്ഗീസും അര്‍ജുൻ അശോകനും ഒന്നിക്കുന്ന ചിത്രം തുടങ്ങി ഒട്ടേറെ വിശേഷണങ്ങളോടെ ഇതിനകം പ്രേക്ഷകർക്കിടയിൽ സംസാര വിഷയമായ സിനിമയാണ് ‘ചാവേർ’. കഴിഞ്ഞ ദിവസം കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം അശോകൻ എന്നൊരാളുടെ ലുക്ക് ഔട്ട് നോട്ടീസ് പ്രത്യക്ഷപ്പെട്ടിരുന്നു. നോട്ടീസിലെ അശോകന് നടൻ കുഞ്ചാക്കോ ബോബനുമായിരൂപസാദൃശ്യവുമുണ്ടായിരുന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അശോകൻ പ്രേക്ഷകരുടെ കൺമുന്നിലേക്ക് മറനീക്കി എത്തിയിരിക്കുകയാണ്. ‘ചാവേറി’ലെ ചാക്കോച്ചന്‍റെ ഞെട്ടിക്കുന്ന ലുക്ക് സോഷ്യൽ മീഡിയയിൽ…