
സി എച്ച് സെന്ററുകൾക്ക് 75 ലക്ഷം രൂപ കൈമാറി റിയാദ് കെഎംസിസി
കാരുണ്യ സേവന വഴിയിൽ കെ.എം.സി.സി വീണ്ടും വിസ്മയം തീർക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സി.എച്ച് സെൻറർ സൗദി ചാപ്റ്റർ കമ്മിറ്റികളുടെയും ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും സഹകരണത്തോടെ സി.എച്ച് സെൻററുകൾക്ക് വേണ്ടി നടത്തിയ ഏകീകൃത ഫണ്ട് സമാഹരണത്തിൽ ലഭിച്ച 75 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം പാണക്കാട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ. സഹജീവി സ്നേഹം കൊണ്ടും ആർദ്രമായ മനസ്സുകൊണ്ടും…