
യുഎഇയിലെ സ്കൂളുകളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏകജാലക സംവിധാനം
യു.എ.ഇ പൊതു വിദ്യാഭ്യാസ മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അതിവേഗം അറ്റസ്റ്റ് ചെയ്ത് ലഭിക്കാൻ ഏകജാലക സംവിധാനമൊരുക്കി അധികൃതർ. ദിവസങ്ങൾ എടുത്തിരുന്ന പ്രക്രിയയാണ് പുതിയ സംവിധാനം വഴി മിനിറ്റുകൾക്കകം പൂർത്തിയാക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയം എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റുമായി (ഇ.എസ്.ഇ) സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, സ്കൂൾ സർട്ടിഫിക്കറ്റ് ഇഷ്യു സേവനവുമായി ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനം സംയോജിപ്പിച്ചത്. ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഒരു നടപടിക്രമത്തിലൂടെ മൂന്ന് ഇടപാടുകൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. ഇതോടെ ആറ്…