ബാബുജാനേയും ആർഷോയേയും വിളിപ്പിച്ച് സിപിഎം; വിശദീകരണം തേടി

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഒടുവിൽ ഇടപെട്ട് സിപിഎം. ദിവസങ്ങൾ നീണ്ടുനിന്ന വിവാദങ്ങൾക്കൊടുവിലാണ് സിപിഎം നേതാക്കളോട് വിശദീകരണം ചോദിക്കുന്നത്. നിഖിൽ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയർന്നുവന്ന കെഎച്ച് ബാബുജാനോടും പി.എം. ആർഷോയോടും പാർട്ടി നേതൃത്വം വിശദീകരണം തേടുകയായിരുന്നു. ഇരുവരും എകെജി സെൻ്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, വിവാദ വിഷയങ്ങളിൽ ഇരുവരും പാർട്ടി നേതൃത്വത്തിന് വിശദീകരണം നൽകി. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് വിവരം. അതിനിടെ, നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി ആരോപണം അടക്കം…

Read More

യുഎഇയിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ വേഗം ലഭിക്കും

യുഎഇയിൽ ജനന, മരണ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽവൽക്കരണം. ജനന, മരണ റജിസ്റ്ററും ഓൺലൈനിൽ ലഭ്യമാക്കും. രാജ്യാന്തര നിലവാരത്തോടെ മന്ത്രാലയത്തിന്റെ ഭൂരിഭാഗം സേവനങ്ങളും ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്. ഇതുമൂലം സമയവും പണവും ലാഭിക്കാമെന്നും വ്യക്തമാക്കി. യുഎഇ പൗരന്മാരുടെ ജനന സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, പാസ്പോർട്ട്, ഫാമിലി ബുക്, ജനസംഖ്യാ റജിസ്ട്രേഷൻ തുടങ്ങി 5 സേവനങ്ങൾ ഒരുമിച്ച് നിർവഹിക്കാവുന്ന ഇ–സേവനമാണ് മബ്റൂക് മാ യക്. ഈ ആവശ്യങ്ങൾക്കായി…

Read More

ദുബായിൽ ജനന, മരണ സർട്ടിഫിക്കറ്റ് ഇനി സ്വകാര്യ ആശുപത്രികളിലും

ജനന, മരണ സർട്ടിഫിക്കറ്റുകൾ വർഷാവസാനത്തോടെ ദുബായിലെ എല്ലാ സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കും. നിലവിൽ സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് സേവനം ഉണ്ടായിരുന്നത്. പൊതുജന സേവനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.  എച്ച്എംഎസ് മിർദിഫ് ഹോസ്പിറ്റൽ, മെഡ്‌കെയർ ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ, മെഡിക്ലിനിക് പാർക്ക് വ്യൂ ഹോസ്പിറ്റൽ, മെഡിക്ലിനിക് സിറ്റി ഹോസ്പിറ്റൽ, മെഡിക്ലിനിക് വെൽകെയർ ഹോസ്പിറ്റൽ, സുലേഖ ഹോസ്പിറ്റൽ എന്നീ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ഈ സേവനം…

Read More

സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുതിയ നിക്ഷേപ പദ്ധതി

സ്വതന്ത്ര ഇന്ത്യയുടെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി (ആസാദി കാ അമൃത് മഹോത്സവ്) സ്ത്രീകൾക്കും പെൺകുട്ടികൾക്കും മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. രണ്ടു വർഷമാണ് കാലാവധി. രണ്ടു ലക്ഷം രൂപവരെ നിക്ഷേപിക്കാം. 7.5% വരെ പലിശ ലഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.  

Read More

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ട, ഫിറ്റ്‌നസ് റദ്ദാക്കണം; ഹൈക്കോടതി

നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നാളെ മുതൽ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തിൽ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഉടനടി ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല. ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങൾ വിദ്യാർത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ…

Read More

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്, സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. നിലവിലുള്ളവരുടെയും പുതുതായി ജോലിയിൽ പ്രവേശിച്ചവരുടെയും രേഖകൾ…

Read More