
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഖാചരണം; ആരിഫ് മുഹമ്മദ് ഖാന്‍റെ യാത്രയയപ്പ് ചടങ്ങ് മാറ്റിവെച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നു വരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഡിസംബർ 29 ന് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകള്‍. പുതിയ കേരള ഗവർണർ രാജേന്ദ്ര ആര്‍ലേകര്‍ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. പുതുവത്സര ദിനത്തില്‍ അദ്ദേഹം കേരളത്തിലെത്തും. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേല്‍ക്കും. …