
ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ അറിയാം
വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് വ്യത്യസ്‌തമാണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ. വിവാഹബന്ധത്തിന് അത്യാവശ്യം വേണ്ട സ്‌നേഹവും ഒത്തൊരുമയും എല്ലാം പരീക്ഷിക്കുന്നതാണ് ചില ആചാരങ്ങളെങ്കിൽ മറ്റ് ചിലത് വിവാഹാഘോഷം രസകരമാക്കാനാണ് ചെയ്‌തുവരുന്നത്. അത്തരത്തിൽ രസകരവും അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ചില വിവാഹ ആചാര വിശേഷങ്ങൾ അറിയാം. സന്തോഷത്തിന്റെ സമയമാണല്ലോ വിവാഹത്തിന്റേത്. പുതിയൊരു ജീവിതത്തിലേക്ക് ദമ്പതികൾ കടക്കുമ്പോൾ സന്തോഷമേ പാടില്ലെന്ന് നിർബന്ധിക്കുന്നൊരു നാടുണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിവാഹ ആചാരങ്ങൾ പൂർത്തിയാകും വരെ വരനും വധുവും ചിരിക്കരുത്. ചെറിയ തോതിൽ…