
ധാന്യപ്പൊടി , തവിട് വില വർധന മൂന്ന് മാസത്തേക്കില്ല ; കന്നുകാലി കർശകർക്ക് ആശ്വാസം
ധാന്യപ്പൊടിയുടെയും തവിട് അടക്കമുള്ള ഉൽപന്നങ്ങളുടെയും വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി (ബി.എഫ്.എം) തീരുമാനിച്ചു. പാർലമെന്റ് അംഗങ്ങളുടെയും സർക്കാർ പ്രതിനിധികളുടെയും കമ്പനി അധികൃതരുടെയും സംയുക്ത യോഗത്തിലാണ് വിലവർധന മൂന്നുമാസത്തേക്ക് മരവിപ്പിക്കാൻ കമ്പനി തയാറായത്. പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, ശൂറ കൗൺസിൽ, പാർലമെന്റ് കാര്യ മന്ത്രി ഗാനിം ബിൻ ഫദ്ൽ അൽ ബുഐനൈൻ, ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ…