ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരം ഇരട്ടിയാക്കും -സെപ കൗൺസിൽ ഡയറക്ടർ
ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരം 2030ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് സെപ കൗൺസിൽ ഡയറക്ടർ അഹ്മദ് അൽജെനൈബി. 2022ൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ചശേഷം ഇന്ത്യയുമായുള്ള യു.എ.ഇയുടെ എണ്ണയിതര വ്യാപാരം 16 ശതമാനം വർധിച്ച് 5000 കോടി ഡോളറിലെത്തി. 2030ഓടെ ഇത് 10,000 കോടി ഡോളറായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യുമായി സഹകരിച്ച് ഇന്ത്യ-യു.എ.ഇ സെപ കൗൺസിൽ (യു.ഐ.സി.സി) ചെന്നൈയിൽ നടത്തിയ ബിസിനസ് ചർച്ചയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ,…