
ബിസിസിഐ ശ്രേയസ് അയ്യരുടെ വാർഷിക കരാർ പുന:സ്ഥാപിച്ചേക്കും
രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും മുംബൈക്ക് വേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ വാർഷിക കരാർ ബിസിസിഐ പുന:സ്ഥാപിച്ചേക്കും. നേരത്തെ രഞ്ജി ട്രോഫിയിൽ കളിക്കുന്നതിന് വിമുഖത കാണിച്ച താരത്തിനെ ബിസിസിഐ കരാറിൽ നിന്ന് പുറത്താക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ ഫൈനലിൽ വിദർഭക്കെതിരായ മത്സരത്തിൽ അയ്യർ 95 റൺസെടുത്ത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുറം വേദനയെന്ന കാരണത്താൽ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ശ്രേയസ് അയ്യർ പിൻമാറിയിരുന്നു. പിന്നീട് അയ്യർക്ക് പരിക്കില്ലെന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി…