
മുതലപ്പൊഴി സന്ദർശിച്ച് കേന്ദ്ര സംഘം; പ്രശ്ന പരിഹാരത്തിന് ശ്രമവുമായി സംസ്ഥാന സർക്കാർ
മുതലപ്പൊഴി വിഷയത്തിൽ ഉടൻ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി, സജി ചെറിയാൻ, ജി.ആർ അനിൽ എന്നിവർ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. ഇതിന് പിന്നാലെ വീണ്ടും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അനുനയ നീക്കങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഉച്ചയ്ക്കുശേഷം തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും. മുതലപ്പൊഴിയ്ക്കായി ആശ്വാസ പാക്കേജ് അടുത്ത മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം കേന്ദ്രത്തിൽ…