
ഒമാൻ സെൻട്രൽ മൊത്ത മത്സ്യമാർക്കറ്റിന് നാല് ദിവസം അവധി
ബലിപെരുന്നാളിനോടനുബന്ധിച്ച് നാലു ദിവസത്തേക്ക് സെൻട്രൽ മൊത്ത മത്സ്യ മാർക്കറ്റിന് അവധിയായിരിക്കുമെന്ന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. ജൂൺ 16 മുതൽ 19 വരെയുള്ള ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. ജൂൺ 20 ന് പതിവുപോലെ മാർക്കറ്റ് തുറന്നു പ്രവർത്തിക്കും.