അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം; നാടൻ ബോംബാണ് സ്ഫോടനത്തിന് കാരണമെന്നാണ് വിവരം

ആന്ധ്രപ്രദേശിലെ അമരാവതി സെൻട്രൽ ജയിലിൽ സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രിയാണ് സ്‌ഫോടനം നടന്നത്. നാടൻ ബോംബാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് വിവരം. രാത്രി ഉഗ്രശബ്ദം കേട്ട് സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം ഓടിയെത്തി പരിശോധന നടത്തുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ എവിടെ നിന്നാണ് ജയിലിനുള്ളിൽ ബോംബ് എത്തിയതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജയിലിന്റെ അടുക്കളയ്ക്ക് സമീപത്താണ് സ്‌ഫോടനം നടന്നത്. സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയാണ്. ഇത്തരത്തിൽ മറ്റ് സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു….

Read More

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തമിഴ്‌നാട് സ്വദേശി ഗോവിന്ദ് രാജാണ് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് പുറത്ത് ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാൾ. പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് പ്രതി ഉദ്യോഗസ്ഥരുടെയും സഹ തടവുകാരുടെയും കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. രാവിലെ ഒൻപതോടെ തോട്ടത്തിൽ ജോലിക്കായി ഇറക്കിയപ്പോഴാണ് ഇയാൾ കടന്നെങ്കിലും എന്നാൽ 12 മണിയോടെയാണ് ജയിൽ അധികൃതർ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. …………………………. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സലറും ഗവര്‍ണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ.ടി.യു കേസില്‍ തങ്ങളുടെ വാദം കോടതിയില്‍ ഉന്നയിക്കുകയായിരുന്നു സര്‍ക്കാര്‍. …………………………. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ…

Read More