ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്, നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ; മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷൻ

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെ കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ പുതിയ സമിതി രൂപീകരിച്ചു. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കം.വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. 2014 ൽ ബിജെപിയുടെ പ്രകടന പത്രികയിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിലുള്ള അഭിപ്രായം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുൾപ്പെടെയും ബിജെപി മുന്നോട്ട്…

Read More

പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ; ഫലപ്രദമായ ചർച്ചകൾക്ക് വേണ്ടിയെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

ലോക്സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പാർലമെൻറിന്റെ പ്രത്യേക സമ്മേള്ളനം വിളിച്ച് കേന്ദ്ര സർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേള്ളനം ഫലപ്രദമായ ചർച്ചകൾക്കായാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു. രാജ്യം അമൃത്കാലത്തേക്ക് കടക്കുന്ന സമയത്ത് ഇന്ത്യയുടെ വികസനത്തിന് വേണ്ടിയുള്ള ചർച്ചകൾ സമ്മേള്ളനത്തിൽ ഉണ്ടാകും എന്ന സൂചനയാണ് സർക്കാർ നൽകുന്നത്. എന്നാൽ എന്ത് തരത്തിലുള്ള ചർച്ചകളാണ് ഈ സമ്മേളനത്തിൽ ഉണ്ടാകുക എന്ന് മന്ത്രി…

Read More

കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലും, കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടർ ഇവിടെയുണ്ട്; മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്ര സർക്കാരിന് അവഗണനയും പകപോക്കലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നു. ഓണം വറുതിയുടെയും ഇല്ലായ്മയുടെയുമാകുമെന്ന് വ്യാപകമായ പ്രചാരണം നടന്നു. എന്നാലത് ജനം സ്വീകരിച്ചില്ല. പല പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നു പോവുകയാണ്. ഒരു ഘട്ടത്തിലും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സഹായിക്കുന്നില്ല. ഓണം വല്ലാത്ത ഘട്ടത്തിലാണ് എത്തിയത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ…

Read More

പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി; പരിഹാസവുമായി മമതാ ബാനർജി, തീരുമാനം ഇന്ത്യ സംഖ്യത്തെ ഭയന്ന്

പാചകവാതക സിലിണ്ടറിന് വില കുറച്ച കേ​ന്ദ്ര സർക്കാർ നടപടിയിൽ പരിഹാസവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നടപടി ഇൻഡ്യ സഖ്യത്തെ ഭയന്നാണെന്നും കഴിഞ്ഞ രണ്ട് യോഗങ്ങൾ അവരെ പരിഭ്രാന്തിയിലാക്കിയെന്നും അവർ സൂചിപ്പിച്ചു. ‘കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇൻഡ്യ മുന്നണിയുടെ രണ്ട് യോഗം ചേർന്നപ്പോഴേക്കും പാചക വാതകത്തിന് 200 രൂപ കുറയുന്നതാണ് നമ്മൾ കണ്ടത്. ഇതാണ് ഇൻഡ്യയുടെ കരുത്ത്’, മമത സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ‘ഇൻഡ്യ’ യോഗം മുംബൈയിൽ ചേരാനിരിക്കെയാണ് മമതയുടെ…

Read More

പാചത വാതക വിലക്കുറവ്; സബ്സിഡി ഇന്ന് മുതൽ പ്രാബല്യത്തിൽ

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാചക വാതക സബ്സിഡി ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പാചക വാതകത്തിന് വിലക്കുറയും.ഇന്നലെയാണ് കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചത്. ഇതോടെ 1110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപയാകും കുറയുക. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടാണ് കേന്ദ്ര സർക്കാർ തീരുമാനം. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് എൽപിജിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി….

Read More

സവാള കയറ്റുമതിക്ക് 40 തീരുവ ഏർപ്പെടുത്തി കേന്ദ്രം; പ്രതിഷേധവുമായി വ്യാപാരികൾ

സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് നാസിക്കിലെ സവാള മൊത്തവ്യാപാരം വ്യാപാരികൾ നിർത്തിവച്ചു. സവാളവ്യാപാരത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമാണ് നാസിക്. ഇന്നു മുതൽ സവാള മൊത്തവ്യാപാരം നിർത്തിവയ്ക്കുമെന്നാണ് അറിയിപ്പ്.ഞായറാഴ്ച നാസിക്കിലെ നിഫാദ് താലൂക്കിൽ നടന്ന ട്രേഡേഴ്സ് ആൻഡ് കമ്മിഷൻ ഏജന്റ്സ് അസോസിയേഷന്റെ യോഗത്തിലാണ്, മൊത്തവ്യാപാരം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള സവാള വ്യാപാരികളോടും ഈ തീരുമാനത്തോടു സഹകരിക്കാൻ അസോസിയേഷൻ അഭ്യർഥിച്ചു. അതിനിടെ, സവാളയുടെ കരുതൽശേഖരം…

Read More

കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയെന്ന് ധനമന്ത്രി ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പ്

കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ.കേന്ദ്രം സംസ്ഥാനത്തിന്റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്നുവെന്നും ഓണത്തിന് പ്രതീക്ഷിക്കുന്നത് 19,000 കോടിയുടെ ചെലവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്റെ അവഗണന ജനത്തെ അറിയിക്കാൻ മാധ്യമങ്ങൾ ഇടപെടണമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് എല്ലാ മാസവും പണം കൊടുക്കേണ്ട സ്ഥിതിയുണ്ടെന്നും ധനമന്ത്രി കൂട്ടിചേർത്തു. ഓണക്കിറ്റ് ഇത്തവണ മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമായി പരിമതപ്പെടുത്തിയെങ്കിലും തുടർന്നും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുള്ള സുചനയാണ് ധനമന്ത്രിയുടെ പരാമർശങ്ങളിലൂടെ വ്യക്തമാകുന്നത്. സംസ്ഥാനത്തെ യുഡിഎഫ് എംപിമാരെയും മന്തി…

Read More

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം ; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ഓണത്തോട് അനുബന്ധിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റു നിരക്കു വർധന നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം കേന്ദ്രം നിരസിച്ചത്. ടിക്കറ്റു നിരക്കു നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർധനവു മാത്രമേയുള്ളു. ഡൈനാമിക് പ്രൈസിസങ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റു ബുക്കു ചെയ്യുക മാത്രമാണ് മാർഗമെന്ന് സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം…

Read More

ഡൽഹി സർവിസ് ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി

പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയ ഡൽഹി സർവിസ് ബിൽ നിയമമായി. വെള്ളിയാഴ്ച രാഷ്ട്രപതി അംഗീകരിച്ചതോടെയാണ് നിയമമായത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയും രാജ്യസഭയും ബിൽ പാസ്സാക്കിയിരുന്നു. ലോക്സഭ ആഗസ്റ്റ് ഒന്നിനും രാജ്യസഭ ആഗസ്റ്റ് ഏഴിനുമാണ് ബിൽ പാസ്സാക്കിയത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ നേടാ​നു​ള്ള കു​ത​ന്ത്ര​മെ​ന്നാണ് ബില്ലിനെതിരെ ഉയ​ർ​ന്ന് വന്ന ആ​ക്ഷേ​പം. ഉ​ദ്യോ​ഗ​സ്​​ഥ നി​യ​മ​ന​ത്തി​നും സ്ഥ​ലം​മാ​റ്റ​ത്തി​നു​മു​ള്ള അ​ധി​കാ​രം ഡ​ൽ​ഹി സ​ർ​ക്കാ​റി​ൽ നി​ക്ഷി​പ്ത​മാ​ക്കി​യ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ വി​ധിയെ മ​റി​ക​ട​ക്കുന്നതിനാണ് കേന്ദ്രം നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ കൊണ്ടുവന്നത്. കോ​ൺ​ഗ്ര​സ്​ അ​ട​ക്കം ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ എ​ല്ലാ…

Read More

മണിപ്പൂരിൽ സ്ത്രീകൾ കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; സിബിഐ അന്വേഷണത്തെ എതിർത്ത് യുവതികൾ, കേസ് അസമിലേക്ക് മാറ്റുന്നതിലും എതിർപ്പ്

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് ഇരയായ സ്ത്രീകള്‍. സിബിഐക്ക് പകരം സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇരകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് അസമിലേക്ക് മാറ്റുന്നതിനോടും യോജിപ്പില്ലെന്ന് ഇരകള്‍ അറിയിച്ചു. അതേസമയം, കേസ് അസമിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിചാരണ എവിടെ വേണമെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കുന്നതിനോട് യോജിപ്പാണെന്ന് കേന്ദ്രം…

Read More