
‘മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുന്നു’; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പാർലമെൻറിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല. തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചതിനാണ് 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി സർക്കാറിനെതിരെ രൂക്ഷമായ പ്രതികരണമാണ് സോണി ഗാന്ധി ഉന്നയിച്ചത്. കഴിഞ്ഞ 13-ന് രണ്ട്‌പേർ ലോക്സഭാ ചേംബറിൽ അതിക്രമിച്ച് കയറി നടത്തിയ അതിക്രമങ്ങളിൽ ആഭ്യന്തര മന്ത്രിയോട് പ്രസ്താവന നടത്താനാണ് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടത്….