
കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രിയുടെ ഭർത്താവ് രംഗത്ത്
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഏറ്റവും അപകടകരമായ നിലയിലാണെന്നും വ്യവസായികൾ നരേന്ദ്ര മോദിയുടെ സ്തുതിപാഠകരാകുന്നത് ഭയംകൊണ്ടാണെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യസംഘം എറണാകുളം മേഖല കമ്മിറ്റി സംഘടിപ്പിച്ച എസ്. രമേശൻ സ്മാരക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം കേന്ദത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. 1947 മുതൽ 2014 വരെ ഇന്ത്യയുടെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം അത്…