
യുഎഇ വിപണിയിലേക്ക് ഇന്ത്യൻ സവാള തിരിച്ചെത്തുന്നു; അനുമതി നൽകി കേന്ദ്ര സർക്കാർ
യു.എ.ഇയിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകി ഇന്ത്യ . 14,400 ടൺ സവാളയാണ് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇതോടെ ഉള്ളിവിലയിൽ കുറവ് വന്നേക്കും എന്നാണ് സൂചന. ഓരോ മൂന്നു മാസത്തിലും 3,600 ടൺ എന്നനിലക്കാണ് കയറ്റുമതി ചെയ്യുകയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡിന്‍റെ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. ബംഗ്ലാദേശിലേക്കും സവാള കയറ്റുമതിക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. 2023 ഡിസംബറിലാണ് ഇന്ത്യ, 2024 മാർച്ച് വരെ സവാള കയറ്റുമതി നിരോധിച്ചത്. എന്നാൽ…