കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി പരിശീലനം ; കണ്ണൂർ കളക്ടർക്ക് പരിശീലനത്തിന് പോകാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന് പരിശീലനത്തിന് പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ 2 മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്. പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം.

Read More

വയനാടിനോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണന ; മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന്

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം.പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും പ്രധാന അജണ്ട. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ഇതുവരെ ലഭ്യമാകാത്തത് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പാർലമെൻ്റിൽ ഒരുമിച്ച് ഉന്നയിക്കണമെന്ന അഭ്യർത്ഥന മുഖ്യമന്ത്രി മുന്നോട്ട് വെയ്ക്കും. കേന്ദ്രത്തിൽ നിന്ന് വിവിധ തരത്തിൽ നേരിടുന്ന അവഗണനയെ പാർലമെൻ്റിൽ അവതരിപ്പിക്കണമെന്നായിരിക്കും സർക്കാർ അഭ്യർത്ഥിക്കുക. അതേസമയം മുണ്ടക്കൈ, ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട കേസ് അടുത്ത ദിവസങ്ങളിൽ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയിലെ കേന്ദ്ര…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുന്നു , പ്രതിഷേധം ശക്തമാക്കുമെന്ന് എം.വി ഗോവിന്ദൻ

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്ന് എംവി ഗോവിന്ദൻ. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുളള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യും. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാണ്. വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ…

Read More

ചീഫ് ജസ്റ്റിസിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തില്ല ; വിഷയം ചർച്ചയാക്കി കേന്ദ്ര സർക്കാർ

ചീഫ് ജസ്റ്റിസായി ആയി സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിനെ ചർച്ചയാക്കി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. സഞ്ജീവ് ഖന്നയുടെ അമ്മാവനും മുൻ ജഡ്ജിയുമായ എച്ച്.ആർ ഖന്ന ഇന്ദിരാ ഗാന്ധിക്കെതിരെ വിധി പറഞ്ഞതു കൊണ്ടാണ് പരിപാടിയിൽ നിന്നും രാഹുൽ ഗാന്ധി വിട്ടു നിന്നതെന്നാണ് പ്രചാരണം. നിലവിൽ വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് സഞ്ജീവ്…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്രസർക്കാർ സഹായം കാത്ത് കേരളം , വിവേചനമെന്ന് മേധ പട്കർ

ഉരുൾപൊട്ടലിലെ കേന്ദ്രസർക്കാരിന്‍റെ സഹായം പ്രതീക്ഷിച്ചുള്ള ദുരിതബാധിതരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടര മാസത്തോട് അടുക്കുകയാണ് . സഹായം സംബന്ധിച്ച് നല്ല റിപ്പോർട്ട് തന്നെ കേന്ദ്രം കോടതിയിൽ നൽകുമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു. എന്നാൽ ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് വിവേചനമാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ കുറ്റപ്പെടുത്തി രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നൂറുകണക്കിന് കുടുംബമാണ് മുണ്ടക്കയിലും ചൂരൽമലയിലുമായി ദുരിതത്തിലായത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് എങ്ങും എത്താതിരിക്കുമ്പോൾ തന്നെ കേന്ദ്രത്തിന്റെ…

Read More

അവഗണന തുടരുന്നു; കണ്ണൂർ വിമാനത്താവളത്തിൽ പോയിൻറ് ഓഫ് കോൾ അനുവദിക്കില്ലെന്ന് കേന്ദ്രം

കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന് കേന്ദ്രം വീണ്ടും വ്യക്തമാക്കി. സംസ്ഥാന സർക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും, മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങൾക്ക് മാത്രമേ അനുമതി നൽകൂ എന്ന നിലപാടിലാണ് കേന്ദ്രം. എന്നാൽ ഗോവയിലും ആൻഡമാനിലും ഈ മാനദണ്ഡം കേന്ദ്രം മറന്നതെന്തെന്ന് കേരളം ചോദിക്കുന്നു. പോയിന്റ് ഓഫ് കോൾ പദവിക്കായുള്ള കാത്തിരിപ്പ് നീണ്ടെങ്കിലും അനുമതി നൽകാൻ കേന്ദ്രം ഇപ്പോഴും തയ്യാറായില്ല. ഒടുവിൽ വിമാനത്താവളത്തിന്റെ വികസനം ആവശ്യപ്പെട്ട് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക…

Read More

കേരളത്തിന് പ്രളയ സഹായമായി 145.60 കോടി; മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രയ്ക്ക് 1032 കോടി; അനുവദിച്ച് കേന്ദ്രം

പ്രകൃതി ദുരന്തങ്ങളിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടിയും ആന്ധ്രയ്ക്ക് 1032 കോടിയും അനുവദിച്ചു. അസമിന് 716 കോടി, ബിഹാറിന് 655 കോടി എന്നിങ്ങനെയും പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത് 5858.60 കോടിയാണ്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുള്ള പട്ടികയിൽ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. ഗുജറാത്ത്, മണിപ്പുർ, ത്രിപുര എന്നീ…

Read More

വിവാദമായ ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്ര സർക്കാർ ; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് വിമർശനം

വിവാദമായതോടെ ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്രസർക്കാർ.വിശദമായ കൂടിയാലോചനകൾക്ക് ശേഷം പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. അതേസമയം,എന്നാണ് കരട് പുതുക്കി പ്രസിദ്ധീകരിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. യൂട്യൂബ്, ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,എക്‌സ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളും സമകാലിക സംഭവങ്ങളും വാർത്തകളും അവതരിപ്പിക്കുന്നവർ,ഓൺലൈൻ പോർട്ടലുകൾ ,വെബ് സൈറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടാണ് കേന്ദ്രം ബ്രോഡ് കാസ്റ്റിങ് ബില്ല് കൊണ്ടുവന്നത്. ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു.കണ്ടന്റ് ക്രിയേറ്റർമാർ സ്വകാര്യ കമ്പനികളും വലിയ രീതിയിൽ…

Read More

വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രത്തിന്‍റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് വി ഡി സതീശൻ

വയനാട്ടില്‍ സൈന്യത്തിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും സാന്നിധ്യം ഒഴിച്ചാല്‍ കേന്ദ്രത്തിന്റെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാത്രമല്ല കേന്ദ്രം സാമ്പത്തികമായി സഹായിക്കാന്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വയനാട് പുനരധിവാസ പ്രക്രിയക്കും അപകടത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടതെന്നും, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വാണിങ് സിസ്റ്റം വയനാട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രയോജനപ്പെടുത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യാതിയാനത്തിന്റെ ഏറ്റവും വലിയ ഇരയായി മാറിക്കൊണ്ടിരിക്കുന്ന…

Read More

വയനാട് ഉരുൾപൊട്ടൽ; കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

വയനാട്ടിലെ ഉരുൾപൊട്ടലിനെ അതിജീവിച്ചവരുടെ പുനരധിവാസം നടക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തെ കുറിച്ചുള്ള വിശദാംശങ്ങൾ കേന്ദ്ര സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ള സ്ഥിതിഗതികളെ കുറിച്ചുള്ള കലക്ടറുടെ റിപ്പോർട്ട് കേന്ദ്ര സർക്കാറിന് കൈമാറുമെന്നും തുടർന്ന് സാങ്കേതിക സംഘം ദുരന്തം സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടിലെ ഉരുൾപൊട്ടിൽ അതിദാരുണമായ സംഭവമാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 10 വർഷമെങ്കിലും എടുക്കുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More