
വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ; സഹായം നൽകാതെ കേന്ദ്രം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ഓണത്തിന് മുമ്പ് വീണ്ടും കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബോണസും ഓണം അഡ്വാന്‍സുമെല്ലാം മുന്‍വര്‍ഷത്തെ പോലെ കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് വീണ്ടും കടമെടുക്കേണ്ടി വരുന്നത്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേരളം ആവശ്യപ്പെട്ട സഹായങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നതല്ലാതെ അനുകൂല തീരുമാനം ഇതുവരെ എടുത്തിട്ടില്ല പ്രതിസന്ധി കടുത്തു നില്‍ക്കുകയാണെങ്കിലും ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ കൊടുക്കാനാണ് തീരുമാനം. 600 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം വേണ്ടത്. വിപണി ഇടപെടലിനായി…