പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

ഒമാനിൽ പിൻവലിച്ച വിവിധ നോട്ടുകൾ മാറ്റിയെടുക്കാൻ ഓർമപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. 2020ന് മുമ്പുള്ള കാലങ്ങളിലായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗങ്ങളുടെ ഉപയോഗമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ജനുവരിയിലാണ് നോട്ടുകൾ പിൻവലിച്ചുള്ള ഉത്തരവ് പ്രഖ്യാപിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 2020ന് മുമ്പുള്ള കാലയളവിൽ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗമാണ് അധികൃതർ പിൻവലിച്ചത്. ഇത്തരം ബാങ്ക് നോട്ടുകൾ കൈവശമുള്ളവർ ഡിസംബർ 31ന് മുൻപായി മാറ്റിയെടുക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് ശേഷം ഇത്തരം നോട്ടുകളുടെ…

Read More

യുഎഇയിൽ സാമ്പത്തിക വളർച്ചയിൽ കുതിപ്പ് പ്രവചിച്ച് സെൻട്രൽ ബാങ്ക്

അ​ടു​ത്ത വ​ർ​ഷം രാ​ജ്യ​ത്തെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം (ജി.​ഡി.​പി) 5.2 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന്​ പ്ര​വ​ചി​ച്ച്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ഹൈ​ഡ്രോ​കാ​ർ​ബ​ൺ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ള​ർ​ച്ച 6.2 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഈ ​വ​ള​ർ​ച്ച ജി.​ഡി.​പി​യി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തേ​സ​മ​യം, ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജി.​ഡി.​പി വ​ള​ർ​ച്ച നേ​ര​ത്തെ പ്ര​വ​ചി​ച്ച​തി​ൽ നി​ന്നും താ​ഴേ​ക്ക്​ പോ​കു​മെ​ന്ന സൂ​ച​ന​യും ബാ​ങ്ക്​ ന​ൽ​കു​ന്നു​ണ്ട്. നേ​ര​ത്തെ 5.7 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു പ്ര​വ​ച​നം. ഇ​ത്​ 4.2 ശ​ത​മാ​ന​മാ​യി കു​റ​യും. 2023 ന​വം​ബ​റി​ൽ ഒ​പെ​ക്​ ക​രാ​റി​നെ തു​ട​ർ​ന്ന്​…

Read More

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ലാതെ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്. ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ അഥായത് അക്കൊമഡേറ്റീവ് നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പ ഭീഷണി അവസാനിച്ചിട്ടില്ലെന്നുതന്നെയാണ് ആര്‍ബിഐ ഇതില്‍നിന്ന് നല്‍കുന്ന സൂചന.

Read More

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

ധനസഹായങ്ങള്‍ക്കുള്ള അധിക ചെലവുകള്‍ ‌ഒഴിവാക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടപടി. ഇനി മുതൽ ഖത്തറിൽ ശമ്പളത്തിന്മേലുള്ള വായ്പകള്‍, ചില സുപ്രധാന മേഖലകളിലെ വായ്പകള്‍ എന്നിവയ്ക്ക് അധിക ചെലവ് ഈടാക്കാനാവില്ല. ആഗോള തലത്തില്‍ പലിശ നിരക്ക് ഉയര്‍ന്നതും സാമ്പത്തിക നയങ്ങളുടെ ഭാഗമായി പലിശനിരക്ക് കൂട്ടിയതും പരിഗണിച്ചാണ് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്.

Read More

2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 7 ശതമാനം മറികടക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കേന്ദ്ര ബാങ്ക് നിരീക്ഷിച്ചുവരുന്ന പ്രധാന സാമ്പത്തിക സൂചകങ്ങളെല്ലാം തന്നെ നാലാം പാദത്തില്‍ മികച്ച നിലയിലായിരുന്നു. അതുകൊണ്ട് ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പ്രസംഗിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക-സേവന മേഖലകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. സര്‍ക്കാരിന്റെ മൂലധന-അടിസ്ഥാന സൗകര്യ വികസന ചെലവുകള്‍ വര്‍ധിച്ചു….

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

കേരള സർവ്വകലാശാല വിസി നിയമനം വൈകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. വിസിയെ നിശ്ചയിക്കാനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നിശ്ചയിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവ്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാൻ വൈകുന്നതിനെതിരെ സെനറ്റ് അംഗം എസ് ജയറാം ആണ് ഹർജി നൽകിയത്. …………………………… മദ്യത്തിന്റ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ലിൽ സംസ്ഥാനത്ത് ചർച്ച തുടങ്ങി. ലാഭം മദ്യകമ്പനികൾക്ക് മാത്രമെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി…

Read More

നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎ ഇ : നിയമ ലംഘനം നടത്തിയ ധന വിനിമയ സ്ഥാപനത്തിന് 1.925 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്. സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. യു എ ഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരം നേടാതെ ബിസിനസ് തുടർന്നതിനാലാണ് സെൻട്രൽ ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് ഡോളർ ഇടപാടുകൾ നടത്തുന്ന യുഎഇയുടെ പണമയക്കലിലും കറൻസി എക്‌സ്‌ചേഞ്ച് വ്യവസായത്തിലും എക്‌സ്‌ചേഞ്ച് ഹൗസുകൾ പ്രധാന പങ്കാളിയാണ്. ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ എക്‌സ്‌ചേഞ്ച് മുൻപും എക്സ്ചേഞ്ച് ഹൗസുകൾക്ക്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. …………………………… കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ…

Read More