
കേന്ദ്രസേനയെ ഇറക്കിയാലും സമരവുമായി മുന്നോട്ട് തന്നെ ; എസ്എഫ്ഐ
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ ന്യായീകരിച്ചും പൊലീസ് നടപടിയെ വിമര്‍ശിച്ചും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. തന്നെ ആക്രമിച്ചു എന്ന് ഗവർണർ നുണ പറയുന്നു.ഗവർണർ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കട്ടെ. കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും സമരം മുന്നോട്ടുപോകും. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവർ അല്ല പൊലീസ്. കരിങ്കൊടി പ്രതിഷേധിക്കാര്‍ക്കെതിരെ 124 ചുമത്തിയത്തിൽ വലിയ വിമർശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ ഇടപെടൽ…