ബി.ജെ.പി.യിൽ ചേരുന്ന മുറയ്ക്ക് വാഷിങ് മെഷിനിൽ അലക്കിയപോലെ കുറ്റം മാഞ്ഞുപോകും; ഗെഹ്ലോത്ത്

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കഴിഞ്ഞ ഒൻപത് കൊല്ലമായി ഈ ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും ഗെഹ്ലോത്ത് തുറന്നടിച്ചു. ഏജൻസികൾ എന്തെങ്കിലും സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുകയും ഉത്തരവാദികളെ പ്രൊസിക്യൂട്ട് ചെയ്യുകയും ചെയ്താൽ തന്റെ സർക്കാർ ഊഷ്മളമായി സ്വാഗതം ചെയ്യും. പക്ഷേ, പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെക്കുന്ന രാഷ്ട്രീയ ഉപകരണം മാത്രമായി ഈ ഏജൻസികൾ ചുരുങ്ങി. രാഷ്ട്രീയക്കാർ ബി.ജെ.പി.യിൽ ചേരുന്ന മുറയ്ക്ക് അവർക്കെതിരായ കുറ്റങ്ങൾ വാഷിങ് മെഷിനിൽ അലക്കിയതുപോലെ…

Read More