തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര ഏജൻസികൾ ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുന്നു ; ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബി.ജെ.പിയിൽ ചേരാൻ തൃണമൂൽ കോൺഗ്രസ് നേതാക്കളോട് കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുകയാണെന്ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ, ഐ.ടി തുടങ്ങി എല്ലാ ഏജൻസികളും ബി.ജെ.പിയുടെ ആയുധങ്ങളായാണ് പ്രവർത്തിക്കുന്നതെന്നും മമത ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. തൃണമൂൽ എം.എൽ.എമാർക്ക് ബി.ജെ.പിയിലേക്ക് പോകാൻ വേണ്ടി രണ്ട് കോടി രൂപയും പെട്രോൾ പമ്പുമാണ് വാഗ്ദാനം ചെയ്തത്. കർണാടകയിലെ പോലെ ബി.ജെ.പി എല്ലായിടത്തും കുതിരക്കച്ചവടം നടത്തുകയാണെന്നും മമത പറഞ്ഞു. അന്വേഷണ…

Read More

സഹകരണ മേഖലയിൽ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ല, ഇടതുപക്ഷത്തെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ട: ഇപി ജയരാജൻ

ഇടതുപക്ഷത്തെ കേരളത്തിൽ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ഒരു കേന്ദ്ര ഏജൻസിയും കരുതേണ്ടെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. സഹകരണ മേഖലയിലെ ഇ ഡി ഇടപെടലിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ അഴിമതി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സഹകരണ സംഘം തെറ്റ് ചെയ്താൽ അത് അവിടെ പരിഹരിക്കണം. സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കരുത്. ആരെങ്കിലും ഒരാൾ…

Read More

കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍

മദ്യനയ കേസിൽ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രം​ഗത്ത്. അടിമുടി അഴിമതിയിൽ മുങ്ങി നില്‍ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ അഞ്ഞടിച്ചു. മദ്യനയക്കേസിൽ താൻ അഴിമതിക്കാരനെങ്കിൽ ഈ രാജ്യത്ത് സത്യസന്ധർ ആരുമില്ലെന്ന് കെജ്‌രിവാള്‍ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍…

Read More