ഹജ്ജ് യാത്രയ്ക്ക് കോഴിക്കോട് ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയെ കണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ

അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ അധിക തുക ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസീം അഹ്‌മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീർഥാടകർ സമർപ്പിച്ച ഭീമൻ ഹരജിയിലെ ആവശ്യങ്ങൾ സി ഇ ഒ യുടെ ശ്രദ്ധയിൽപ്പെടുത്തി.     പുറപ്പെടൽ കേന്ദ്രമായി കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ്…

Read More

പെരിയ ഇരട്ട കൊല: 9 പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപതു പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികളായ എ.പീതാംബരൻ, സജി.സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ, ജി.ഗിജിൻ, ആർ.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് എന്നിവരും പത്താം പ്രതി ടി.രഞ്ജിത്തും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലാണ് കേസിന്റെ തുടക്കം മുതൽ കഴിഞ്ഞിരുന്നത്. കോടതി നിർദേശപ്രകാരമാണ് പ്രതികളെ  മാറ്റിയതെന്ന് ജയിൽ അധികൃതർ അറിയിച്ചു. പ്രതികളെ അതീവ…

Read More

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കെ ജയകുമാറിന്; ‘പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്ന് മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ‘പിങ്ഗളകേശിനി’ എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. കവി, പരിഭാഷകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് കെ ജയകുമാര്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി പത്തു കവിതാസമാഹാരങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിൻ്റെ ഗീതാഞ്ജലി, റൂമിയുടെ കവിതകള്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, മനുഷ്യപുത്രനായ യേശു, സോളമൻ്റെ പ്രണയഗീതം എന്നിവ പ്രധാനപ്പെട്ട…

Read More

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് കേരളം

മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ കേന്ദ്രസഹായമാവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍. മരണം, കൃഷിനാശം എന്നിവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള തുകയുടെ ഒരു വിഹിതമെങ്കിലും കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. 10 കോടിരൂപയാണ് ആവശ്യപ്പെട്ടത്. 1972-ലെ കേന്ദ്ര വന്യജീവിസംരക്ഷണനിയമം കാലാനുസൃതമായി ഭേദഗതിചെയ്യണം. കുരങ്ങുശല്യം ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍കഴിയുംവിധം അവയെ നിയമത്തിന്റെ പട്ടിക രണ്ടിലേക്കുമാറ്റുന്നത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി ശശീന്ദ്രന്‍ പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള ആവശ്യവും സംസ്ഥാനം…

Read More

‘കൃത്യമായി കണക്ക് ബോധിപ്പിച്ചാൽ ഫണ്ട് കിട്ടും’; വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ച് ഗവര്‍ണര്‍

വയനാട് ദുരിതാശ്വാസം വൈകുന്നതിൽ കേന്ദ്ര സർക്കാരിനെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. സംസ്ഥാന സർക്കാർ കയ്യിലുള്ള ഫണ്ട്‌ ചിലവഴിക്കാൻ തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ഗവർണർ കൃത്യമായി കണക്കുകൾ കേന്ദ്രത്തെ ബോധിപ്പിച്ചാൽ ഫണ്ട് കിട്ടുമെന്നും പറഞ്ഞു. ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ വാദങ്ങൾ ശരിയല്ലെന്നും മറ്റാരേക്കാളും വയനാട്ടിലെ പുനരധിവാസം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാണ് തനിക്ക് വിശ്വാസമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു. അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മോറട്ടോറിയമോ…

Read More

‘ജന സേവനത്തിനായി ജോലി രാജിവെച്ചു; സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാടിൻ്റെ മഹാഭാ​ഗ്യം’: സരിനെ പുകഴ്ത്തി ഇപി

പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ. പി സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗം ഇപി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജനസേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെ കുറിച്ച് എതിരഭിപ്രായമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രം​ഗത്തെത്തിയത്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി. ആത്മകഥാ വിവാദങ്ങൾക്ക് പിന്നാലെ പാലക്കാട് പ്രചാരണത്തിന് പങ്കെടുക്കണമെന്ന് സിപിഎം നിർദേശിക്കുകയായിരുന്നു. സരിൻ കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി…

Read More

മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നു; കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂ: കെ സുരേന്ദ്രൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ  കെ സുരേന്ദ്രൻ. കേന്ദ്ര നേതാക്കൾ പങ്കെടുത്ത ആദ്യ യോഗത്തിൽ തന്നെ നിലപാട് അറിയിച്ചു. എം ടി രമേശും  മത്സരിക്കാൻ ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടുണ്ടായതെല്ലാം അനാവശ്യ വിവാദങ്ങളെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതുകഴിഞ്ഞാൽ വിഷയം മാധ്യമങ്ങളും മറക്കും. അധ്യക്ഷനായതുകൊണ്ടാണ് എതിരാളികൾ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു.  ഷാഫി പറമ്പിലിന്‍റെ…

Read More

വയനാട് ദുരന്തം; കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങോട് പറഞ്ഞു. പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ, എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ അത്…

Read More

‘നിർദ്ദേശം അപ്രായോഗികം; തൃശൂർ പൂരം വെടിക്കെട്ടിന് ഇളവ് വേണം’: കേന്ദ്ര നിർദ്ദേശത്തിനെതിരെ തിരുവമ്പാടി ദേവസ്വം

പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. കേന്ദ്ര ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്.  കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചില്ലെങ്കിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാർ പ്രതികരിച്ചു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് നടത്താൻ പറ്റില്ല. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.  വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം…

Read More

ബുധനാഴ്ചയോടെ മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ദന ചുഴലിക്കാറ്റ് രൂപപ്പെടും

മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ബുധനാഴ്ചയോടെയായിരിക്കും ദന എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് രൂപപ്പെടുക. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുന്നത്. ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ…

Read More