കേരളം നൽകിയ 2044 കോടി രൂപക്കുള്ള അപേക്ഷ തള്ളി കേന്ദ്രം

കേരളത്തിനുള്ള ദീർഘകാല വായ്പ കേന്ദ്രം തള്ളിയത് കാരണം അടിസ്ഥാന സൗകര്യവികസനപദ്ധതികൾ പ്രതിസന്ധിയിൽ. കേരളം നൽകിയ 2044 കോടിക്കുള്ള അപേക്ഷയാണ്  ബ്രാന്റിംഗ് അടക്കം നിബന്ധനകൾ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത്. കൊവിഡിന് ശേഷം ഏര്‍പ്പെടുത്തിയ മാന്ദ്യവിരുദ്ധ പാക്കേജിന്‍റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരുകൾക്ക് കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘകാല വായ്പകൾ അനുവദിക്കുന്നത്. കിഫ്ബിയും വിഴിഞ്ഞവും അടക്കം വികസന പ്രവര്‍ത്തനങ്ങൾക്കുള്ള ചെലവുകൾ ചൂണ്ടിക്കാട്ടി കേരളം 2088 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 1925 കോടി രൂപയുടെ പ്രത്യേക സഹായത്തിന് സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. പക്ഷെ…

Read More

സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിനും പങ്ക്: കെ.സി വേണുഗോപാൽ

കർഷകന്റെ ആത്മഹത്യ വേദനാജനകമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കർഷകർ ചോദിക്കുന്നത് ഔദാര്യമല്ല, കൂലിയാണ്. അത് കൊടുക്കാൻ കഴിയില്ലെങ്കിൽ സർക്കാർ രാജിവച്ച് ഇറങ്ങിപ്പോകണം. സർക്കാരിന്റെ മുൻഗണന കേരളീയത്തിനാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനും പങ്കുണ്ടെന്ന് കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാരിന്റെ വക്കാലത്ത് കോൺഗ്രസ് ഏറ്റെടുക്കില്ല. ആദ്യം സംസ്ഥാനം ചെലവ് ചുരുക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കും. കേന്ദ്ര സർക്കാരിൽ നിന്ന് പണം കിട്ടാൻ കോൺഗ്രസിന്റെ…

Read More

മഹാദേവ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്തു കേന്ദ്രം

വിവാദമായ മഹാദേവ് വാതുവയ്പ്പ് ആപ്പ് അടക്കം 22 ആപ്പുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഐടിമന്ത്രാലയം നടപടി സ്വീകരിച്ചത്. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച വെബ്‌സൈറ്റുകള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായും ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ‘അനധികൃത വാതുവയ്പ്പ് ആപ്പ് സിന്‍ഡിക്കേറ്റിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണങ്ങളും ഛത്തീസ്ഗഡിലെ മഹാദേവ് ബുക്കില്‍ നടത്തിയ റെയ്ഡുകളും ആപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി,’- സര്‍ക്കാര്‍ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തന്നോട് യുഎഇയിലേക്ക് പോകാന്‍…

Read More

‘എത്ര വേണമെങ്കിലും ചോർത്തിക്കോളൂ’; അദാനിക്ക് വേണ്ടി കേന്ദ്രം ഫോണ്‍ ചോര്‍ത്തുന്നുവെന്ന് രാഹുല്‍ഗാന്ധി

തൻ്റെ ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയത്. അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി.മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി.വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല.എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു.മോദിയുടെ ആത്മാവ്അ ദാനിക്കൊപ്പമാണ്.അദാനിയുടെ ജീവനക്കാരനാണ് മോദി. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി.ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്.ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ.ഇന്ത്യ എന്ന ആശയത്തിനായുള്ള…

Read More

‘അപായസന്ദേശം’: കേന്ദ്രസർക്കാർ ഫോൺ ഹാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാക്കൾ

ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ  കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്തതായി പരാതിയുണ്ട്. ഉച്ചയ്ക്ക് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും. ”എന്റെ…

Read More

കോൺഗ്രസിന്റെ ‘വാർ റൂം’ വസതി ഒഴിയാൻ കേന്ദ്രനിർദേശം

‘വാർ റൂം’ വസതി ഒഴിയാൻ കോൺഗ്രസിന് കേന്ദ്രനിർദേശം. താമസക്കാരനായിരുന്ന എം.പിയുടെ കാലാവധി കഴിഞ്ഞതോടെയാണ് കോൺഗ്രസിന്റെ ‘വാർ റൂം’ പ്രവർത്തിക്കുന്ന വസതി ഒഴിയാൻ കേന്ദ്രം നോട്ടീസ് അയച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ പ്രദീപ്‌ ഭട്ടാചാര്യയ്‌ക്ക് അനുവദിച്ച വസതിയാണ് കോൺഗ്രസ് ‘വാർ റൂം’ ആയി ഉപയോഗിച്ചിരുന്നത്. ഓഗസ്റ്റ് 18 ന് പ്രദീപ്‌ ഭട്ടാചാര്യയുടെ കാലാവധി അവസാനിച്ചിരുന്നു. ഡൽഹിയിലെ ഗുരുദ്വാര രകാബ്ഗഞ്ച് (ജിആർജെ) റോഡിലായിരുന്നു വസതി. അടുത്ത അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എല്ലാ സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങളും ഇവിടെയാണ്…

Read More

കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്നു, ഭർത്താവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് അക്ഷയ സെന്ററില്‍ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ നാദിറയെ (40) ഭര്‍ത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. റഹീം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കര്‍ണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവര്‍ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തില്‍ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ…

Read More

തൊഴിലുറപ്പ് ജോലി നിരീക്ഷിക്കാൻ ഡ്രോൺ പറത്താൻ കേന്ദ്രം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിന് ഡ്രോൺ വേണമെന്നു കേന്ദ്രം. ക്രമക്കേടും വീഴ്ചകളും തടയാനുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണിത്. ജോലിതുടങ്ങുമ്പോഴും തുടരുമ്പോഴുമുള്ള ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡ്രോൺ ശേഖരിക്കും. പൂർത്തിയായ ജോലികളുടെ പരിശോധന, അവ എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോൺവഴി നടത്തും. രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പംതന്നെ രാവിലെ ജോലിതുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈൽ ആപ്പിൽ അയക്കുകയും വേണം. ഓരോ ദിവസവും നിശ്ചിതജോലി പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളത്തിൽ കുറവുണ്ടാകും….

Read More

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനായി പുതിയ ഓർഡിനൻസ്; അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര നീക്കമെന്ന് ആംആദ്മി

ഡൽഹി സർക്കാരിൽ നിക്ഷിപ്തമായ ഭരണാധികാരങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പുതിയ ഓർഡിനൻസ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലം മാറ്റം എന്നിവയ്ക്കായി പുതിയ അതോറിറ്റിയെ നിയമിച്ചുകൊണ്ടുള്ളതാണ് ഓർഡിനൻസ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ അടക്കം നിയമനവും സ്ഥലം മാറ്റവും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും കീഴിലായിരിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. പുതിയ അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന മുറയ്ക്ക് ലഫ്. ഗവർണർക്കായിരിക്കും…

Read More

സ്വവർഗ വിവാഹം: ഹൈക്കോടതിയിലെ ഹർജികൾ അടക്കം പരിഗണിക്കാൻ സുപ്രീം കോടതി

സ്വവർഗ്ഗ വിവാഹം നിയമപരമാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയിലെ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റാൻ നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റേതാണ് തീരുമാനം. അടുത്ത മാസം പതിനഞ്ചിന് സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് പതിമൂന്ന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതിക്ക് മുന്നിലുള്ള കേസുകൾ അടക്കം സുപ്രിം കോടതിയിലേക്ക് മാറ്റിയത്.

Read More