കേരളത്തിന്റെ വായ്പ പരിധി കേന്ദ്രം വെട്ടികുറച്ചു; നിയമനടപടി സ്വീകരിക്കണമെന്ന് തോമസ് ഐസക്

കേന്ദ്രം വായ്പാ പരിധി വെട്ടികുറച്ചതിനെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കര്‍ശന ചെലവ് ചുരുക്കലിനാണ് കേരളം നിര്‍ബന്ധിതരാകുന്നത്. പദ്ധതികൾ വെട്ടിക്കുറക്കേണ്ടിവരും. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വരെ തടസപ്പെടുത്തുന്ന കേന്ദ്ര നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയുമെല്ലാം എടുക്കുന്ന വായ്പകളുടെ  പേരിലാണ് സംസ്ഥാനത്തിന്‍റെ  വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. അതും മുൻകാല പ്രാബല്യത്തോടെയുള്ള നടപടിയാണിത്. രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല ഇതെന്നും അദ്ദേഹം…

Read More