ക്ഷമ സാവന്തിന്‌ വീണ്ടും വിസ നിഷേധിച്ച്‌ കേന്ദ്രം; പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധം

പൗരത്വഭേദഗതിക്കെതിരെ യുഎസിൽ നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ വംശജയും സോഷ്യലിസ്റ്റ്‌ നേതാവും സിയാറ്റിലിലെ മുൻ കൗൺസിൽ അംഗവുമായ ക്ഷമ സാവന്തിന്‌ വീണ്ടും വിസ നിഷേധിച്ച്‌ കേന്ദ്രം. മോദി സർക്കാരിന്റെ നയങ്ങളെ എതിർത്തതിനാണ് കേന്ദ്രം തനിക്കും മറ്റുള്ളവർക്കുമെതിരെ പ്രതികാരം ചെയ്യുകയാണെന്ന് ക്ഷമ സാവന്ത് പറഞ്ഞു. ഇന്ത്യയിലേക്ക് പോകാൻ നിരവധി തവണ അപേക്ഷിച്ചെങ്കിലും വിസ നിഷേധിക്കുകയായിരുന്നു. രോഗബാധിതായ 82 വയസുകാരിയായ മാതാവിനെ സന്ദർശിക്കുന്നതിനായി കഴിഞ്ഞ മെയ് മുതൽ വിസക്കായി അപേക്ഷിക്കുകയാണ് ക്ഷമ. നിരവധി തവണ അപേക്ഷിച്ചെങ്കിലും ഒരു കാരണവും…

Read More

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; കർശന നടപടിയുമായി കേന്ദ്രം; 59,000 വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേനയുള്ള തട്ടിപ്പുകളടക്കം എല്ലാത്തരത്തിലുള്ള ഡിജിറ്റൽ തട്ടിപ്പുകള്‍ക്കെതിരെയും കര്‍ശന നടപടിയുമായി കേന്ദ്ര സർക്കാർ. ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം അറിയിച്ചു. 1700 സ്കൈപ്പ് അക്കൗണ്ടുകള്‍ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നവംബര്‍ 15വരെ തട്ടിപ്പിൽ ഏര്‍പ്പെട്ട 6.69 ലക്ഷം മൊബൈല്‍ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഡിജിറ്റല്‍ അറസ്റ്റിനെതിരെ ഉള്‍പ്പെടെ കര്‍ശന നടപടിയെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ്…

Read More

വയനാടിനോടുള്ള കേന്ദ്ര അവഗണന: ഡിസംബ‍ർ അഞ്ചിന് സംസ്ഥാന വ്യാപക പ്രതിഷേധത്തിലേക്ക് എൽഡിഎഫ്

വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു. ഡിസംബർ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന്   മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും

Read More

ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണം; തീർത്ഥാടനം സുഗമാക്കാൻ സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹം: സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്

ശബരിമലയിൽ സംസ്ഥാന സർക്കാരിനെ പുകഴ്ത്തി എൻഎസ്എസ്. തീർത്ഥാടനം സുഗമവും കുറ്റമറ്റതുമാക്കാനും സർക്കാർ ശ്രമിക്കുന്നത് അഭിനന്ദനാ‍ര്‍ഹമെന്നാണ് എൻഎസ്എസ് മുഖപത്രമായ സർവീസിലിലെ ലേഖനത്തിലെ പരാമര്‍ശം. സ്പോട്ട് ബുക്കിങ്ങിൽ ഉണ്ടായ ആശയക്കുഴപ്പം അടക്കം സർക്കാർ വേഗത്തിൽ പരിഹരിച്ചതാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന് എൻഎസ്എസ് ആവർത്തിച്ചു. ദേശീയ തീർത്ഥാടന കേന്ദ്രമാക്കി ശബരിമലയെ പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു. ഭക്തർക്ക് സുഗമ ദർശനം ഉറപ്പാക്കാൻ വൈദഗ്ധ്യം നിറഞ്ഞ തീർത്ഥാടന ഭരണ സംവിധാനം ഉണ്ടാവണം. തീർത്ഥാടനത്തിന്റെ അനുഷ്‌ഠാന പ്രാധാന്യം നിലനിർത്താനും സംരക്ഷിക്കാനും…

Read More

2026ലെ നിയമസഭ തെരഞ്ഞെടുപ്പ്; സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ല: തമിഴ്നാട് ബിജെപി നേതാക്കളെ വിലക്കി കേന്ദ്രം

 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യത്തെ കുറിച്ച് പ്രസ്താവന പാടില്ലെന്ന് തമിഴ്നാട്ടിലെ ബിജെപി നേതാക്കളെ വിലക്കി കേന്ദ്ര നേതൃത്വം. തീരുമാനം ഉചിതമായ സമയത്ത് കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഇക്കാര്യം കാണിച്ച് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി നേതാവ് സുധാകർ റെഡ്ഢി നേതാക്കൾക്ക് വീഡിയോ സന്ദേശം അയച്ചു. അണ്ണാ ഡിഎംകെയുമായുള്ള ബന്ധത്തെച്ചൊല്ലി തമിഴ്നാട്ടിലെ ബിജെപി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ താക്കീത്. ഡിഎംകെയെ തോൽപിക്കാൻ എല്ലാവരുമായും കൈകോർക്കണമെന്ന് തമിഴിസൈ സൗന്ദർരാജൻ അഭിപ്രായപ്പെട്ടിരുന്നു. അണ്ണാ ഡിഎംകെയ്ക്ക് അപേക്ഷ നൽകി…

Read More

വയനാട് ദുരന്തം: എൽഡിഎഫിനൊപ്പം സമരത്തിനില്ല; കേന്ദ്ര നിലപാടിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് സതീശൻ

വയനാട് ദുരിതാശ്വത്തിന് പണം തരില്ലെന്ന കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾക്ക് കിട്ടിയ പോലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളത്തിൻ്റെ ആവശ്യം. എന്നാൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വിമ‍‍ർശിച്ചു. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നതെന്നത് പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കെ സുരേന്ദ്രൻ അഭിപ്രായം പറയാൻ ബിജെപിയോടല്ല സംസ്ഥാനം പണം ആവശ്യപ്പെട്ടത്. കേന്ദ്ര…

Read More

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പ്രതികരിച്ചു. ദില്ലിയിലെ കേരളത്തിൻ്റെ സ്പെഷൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ…

Read More

‘ഡിജിറ്റല്‍ അറസ്റ്റ്’: തട്ടിപ്പ് തടയാന്‍ ഉന്നത തല സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

ഡിജിറ്റല്‍ അറസ്റ്റിനെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു.  ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു. മന്‍ കി ബാത്തിലൂടെ ഡിജിറ്റല്‍  അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നത തലസമിതി രൂപീകരിച്ചത്. സംസ്ഥാനങ്ങളുമായി സമിതി ബന്ധം പുലര്‍ത്തുകയും കേസുകളില്‍ ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ കൂടുന്ന…

Read More

സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും. സർക്കാർ അടയ്ക്കുന്ന വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻപിഎസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് യൂണിഫൈഡ് പെൻഷൻ സ്കീം അഥവാ യുപിഎസ് എന്ന പേരിലുള്ള പെൻഷൻ പദ്ധതി കേന്ദ്ര…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം: നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കെ. മുരളീധരൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ആവശ്യപ്പെടുന്ന മുഴുവൻ പണവും കേന്ദ്രം സംസ്ഥാനത്തിന് നൽകണമെന്നും പ്രധാനമന്ത്രി നൽകിയ വാക്ക് പാലിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള തടസ്സം നീക്കണം. കാലാനുസൃതമായി നയത്തിൽ മാറ്റംവരുത്താൻ സർക്കാർ തയ്യാറാകണം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ എല്ലാ എം.പി മാർക്കും സഹായം നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ…

Read More