രാജ്യത്ത് സെൻസസ് നടപടികൾ അടുത്ത വർഷം ആരംഭിച്ചേക്കുമെന്ന് സൂചന ; ജാതി സെൻസസ് ഉടൻ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ

സെൻസസ് നടപടികൾ കേന്ദ്രസർക്കാർ അടുത്തവർഷം തുടങ്ങുമെന്ന് റിപ്പോർട്ട്. 2026 ൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാൽ ജാതി സെൻസസ് ഉണ്ടായേക്കില്ല. സെൻസസ് പൂർത്തിയാക്കുന്നതിന് പിന്നാലെ മണ്ഡല പുനർ നിർണയ നടപടികളും തുടങ്ങും. കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണ് 2021 ൽ തുടങ്ങേണ്ടിയിരുന്ന സെൻസസ് നടപടികൾ ഇത്രയും വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 2011 ലെ സെൻസ് റിപ്പോർട്ടിലെ വിവരങ്ങളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. സെൻസസ് നടപടികൾ ഉടൻ തുടങ്ങണമെന്നും ജാതിസെൻസസ് വേണമെന്നുമുള്ള ആവശ്യം പ്രതിപക്ഷം ശക്തമാക്കിയിരുന്നു. ഒടുവിൽ നടപടികൾ ഉടൻ…

Read More

ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത്; ജാതി സെൻസസ് ഉയർത്തിയുള്ള രാഹുലിന്‍റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ: വിമര്‍ശനവുമായി ആര്‍എസ്എസ്

 ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തിയ ഘടകങ്ങളിലൊന്ന് ജാതിയാണെന്ന ആർഎസ്എസ് മുഖപത്രത്തിലെ പ്രസ്താവന വിവാദമാകുന്നു.ജാതിയാണ് ഇന്ത്യയിന് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തിയത്, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും ജാതി വ്യവസ്ഥ വെല്ലുവിളി ആയിരുന്നു. ജാതി സെൻസസ് ഉയർത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാർത്ഥ്യം തിരിച്ചറിയാതെ എന്നും ആർഎസ്എസ് കുറ്റപ്പെടുത്തി.രാഹുൽ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യൻ സഭകളുടെയും സാമ്രാജ്യത്ത്വത്തിന്‍റേയും കണ്ണിലൂടെയാണ്.ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിലെ എഡിറ്റോറിയലാണ് വിവാദമാകുന്നത്

Read More

14 കോടി ജനങ്ങൾ ഇപ്പോഴും ഭക്ഷ്യസുരക്ഷാ നിയമത്തിന് പുറത്ത് ; സെൻസസ് എപ്പോഴെന്ന് മോദി പറയണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്

2011ലെ സെൻസസ് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിരിക്കുന്നതിനാൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം (എൻ.എഫ്.എസ്.എ) പ്രകാരം 14 കോടിയോളം ആളുകൾ പുറത്തായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. 2021-ൽ സെൻസസ് നടത്താത്തതിന്‍റെ വീഴ്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വിമർശിച്ചു. സെൻസസ് എപ്പോൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് മോദി രാജ്യത്തോട് പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു. “ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നീതിക്ക് യഥാർഥ അർത്ഥം നൽകുന്നതിന് സെൻസസിൽ പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തണം. 1951 മുതൽ ദശാബ്ദത്തിലൊരിക്കലുള്ള…

Read More

ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്രമെന്ന് സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം

ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, മറിച്ച് കേന്ദ്രസർക്കാരാണെന്ന് കേരളം സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. സംവരണത്തിന് ആർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സത്യവാങ്മൂലം. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് വാദം. കേരളത്തിലെ സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് 2011-ലെ സെന്‍സസിന്റെ ഭാഗമായി കേന്ദ്രം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേന്ദ്രം ഡാറ്റ ശേഖരിച്ച സാഹചര്യത്തില്‍ പ്രത്യേകമായി സര്‍വേ നടത്തേണ്ട എന്നായിരുന്നു കേരളത്തിന്റെ നിലപാട്. സംസ്ഥാന ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചത്. …

Read More

‘ദളിത് പിന്നാക്ക വിഭാ​ഗങ്ങൾക്ക് എത്ര നീതി ലഭിക്കുന്നുണ്ടെന്ന് അറിയണം’: രാഹുല്‍ഗാന്ധി

ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ജാതി സെൻസസ് നടത്തണമെന്ന് ബിഹാറില്‍ രാഹുല്‍ഗാന്ധി. സാമൂഹ്യനീതി നടപ്പാക്കേണ്ട കടമ ബിഹാറിനുണ്ടെന്നും രാജ്യം ബിഹാറിനെ ഉറ്റുനോക്കുകയാണന്നും രാഹുൽ പറഞ്ഞു. അതേ സമയം, ബംഗാളിലെ വടക്കൻ മേഖലയിലൂടെ  യാത്ര കടന്നുപോയിട്ടും രാഹുലിനെ കാണാൻ മമത ബാനർജി എത്താഞ്ഞത് കോണ്‍ഗ്രസിന് തിരിച്ചടിയായി. മഹാസഖ്യത്തെ ഉപേക്ഷിച്ച് നീതീഷ് കുമാർ എൻഡിഎ സഖ്യത്തിലേക്ക് ചേക്കേറിയതിന് അടുത്ത ദിവസമാണ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തുന്നത്. നിതീഷിനെയും തേജസ്വിയേയും രാഹുലിനൊപ്പം വേദിയിലെത്തിച്ച് പൂർണിയയില്‍ സഖ്യത്തിന്റെ ശക്തിപ്രകടനത്തിന്…

Read More

ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണം: എന്‍എസ്എസ് പ്രമേയം

ജാതി സെന്‍സസില്‍ നിന്ന് സംസ്ഥാനങ്ങള്‍ പിന്മാറണമെന്ന് പെരുന്നയില്‍ നടക്കുന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. ഇത് വിവിധ ജാതികൾ തമ്മിലുള്ള സ്പർദ്ധയ്ക്കും വർഗീയതയ്ക്കും കാരണമാകും എന്നും പ്രമേയം പറയുന്നു.  വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങൾക്കായുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സെന്‍സസ് എന്നാണ് എന്‍എസ്എസിന്‍റെ ആരോപണം. ജാതി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെള്ളം ചേർക്കപ്പെടുന്നു. മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ അവസ്ഥ കൂടുതല്‍ മോശമാകാന്‍ ജാതി സെന്‍സസും ജാതി സംവരണവും…

Read More

തിരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സസ് പ്രധാന വിഷയമാക്കും; രാജ്യത്ത് അനിവാര്യമെന്ന് രാഹുല്‍

തിരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സസുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി എം.പി. ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചരണ വിഷയമാക്കാന്‍ പ്രമേയം പാസാക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെൻസസ് നടപ്പാക്കാനാണ് ആലോചന. പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണ് തീരുമാനമെന്ന് കരുതുന്നു. ഇന്ത്യാ സഖ്യത്തിലെ ഭൂരിപക്ഷം പാര്‍ട്ടികളും ജാതി സെന്‍സസിന് അനുകൂലമാണെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെന്‍സസ്…

Read More