
ചിലത് ”എൻഡോസൽഫാനേ”ക്കാൾ കൂടുതൽ വിഷം; സീരിയലുകൾക്ക് സെന്‍സറിംഗ് വേണമെന്ന് ശ്രീകുമാരൻ തമ്പി
സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്‍റെ പരാമര്‍ശവും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്‍റെ പ്രതികരണം. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും വാദപ്രതിവാദങ്ങള്‍ നടന്നു. ഇപ്പോഴിതാ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. സിനിമയ്ക്ക് പുറമെ സീരിയലുകളും നിര്‍മ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട് അദ്ദേഹം. ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് പരമ്പരകൾക്ക് സെൻസർഷിപ് വേണം. സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന്…