
ബോളിവുഡ് താരങ്ങളെല്ലാം മറിനിൽക്ക്, ബ്രാൻഡ് വാല്യുവിൽ മുന്നിൽ വിരാട് കോലി തന്നെ
ബോളിവുഡ് താരങ്ങളെയടക്കം പിന്തള്ളി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബ്രാൻഡ് വാല്യു ഉള്ള താരമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി. രൺവീർ സിങ്, ഷാറുഖ് ഖാൻ എന്നിവരെയാണ് കോലി പിന്തള്ളയത്. ഈ വർഷം കോലിയുടെ ബ്രാൻഡ് മൂല്യം 29 ശതമാനമാണ് വർധിച്ചത്. സെലിബ്രിറ്റി ബ്രാൻഡ് വാല്യുവേഷൻ റിപ്പോർട്ട് പ്രകാരമാണ് കോലി ഒന്നാമതെത്തിയിരിക്കുന്നത്. 227.9 മില്യൻ ഡോളറാണ് കോലിയുടെ ബ്രാൻഡ് വാല്യു. രണ്‍വീർ സിങ്ങാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 203.1 മില്യൻ ഡോളറാണ് രണ്‍വീർ സിങ്ങിന്റെ ബ്രാൻഡ്…