ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായ പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ

ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം.  നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും.  അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓർമയിൽ, മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍…

Read More

പ്രത്യാശയുടെ സന്ദേശം പകർന്ന് ഈസ്റ്റര്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

പ്രത്യാശയുടെ സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍  ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്‍റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു. വത്തിക്കാനില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കി. ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ ചെയറിലെത്തിയ മാര്‍പാപ്പ കസേരയിലിരുന്നാണ് പ്രാരംഭ പ്രാര്‍ഥന നടത്തിയത്. പിന്നീട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ഈസ്റ്റര്‍ദിന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങള്‍ മൂലം പെസഹ വ്യാഴാഴ്ചയിലെ പ്രസംഗം…

Read More

ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ ആഘോഷിക്കുന്നത്; ഫാ യൂജിൻ പെരേര

വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ ആഘോഷിക്കുന്നതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര. വിഴിഞ്ഞത്ത് പൂർത്തിയായത്അറുപത് ശതമാനം പണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പലരും നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും എന്നാൽ  സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും ഫാ യുജിൻ പെരേര കൂട്ടിചേർത്തു. സർക്കാർ തങ്ങളുടെ അനുമതി ഇല്ലാതെ ആർച്ച് ബിഷപിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസിൽ വച്ചതായും  ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യുജിൻ പെരേര ആരോപിച്ചു….

Read More

അജിത് സിനിമയുടെ ആഘോഷത്തിനിടെ അപകടം; ആരാധകൻ മരിച്ചു

‘തുനിവ്’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകൻ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു. തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയിൽ ചാടിക്കയറിയതായിരുന്നു ഇയാൾ. എന്നാൽ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അതേ സമയം രോഹിണി തിയേറ്ററിന് സമീപം അജിതിന്റെയും വിജയിന്റെയും ആരാധകർ ഏറ്റമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് ചിത്രം ‘വാരിസ്’ റിലീസ്…

Read More