കാനഡ തീവ്രവാദിസംഘങ്ങളുടെ സുരക്ഷിത താവളമോ?; കാനഡയിലെ തെരുവുകളിൽ ഹമാസ് അനുകൂലികളുടെ ആഹ്ലാദപ്രകടനം: വീഡിയോ
വരും വർഷങ്ങളിൽ കാനഡ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും തീവ്രവാദി ആക്രമണങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്ന് ഭീകരസംഘടനകളുമായി നേരിട്ടു ബന്ധമുള്ളവരും അവരെ പിന്തുണയ്ക്കുന്നവരും വ്യാപകമായ തോതിൽ കാനഡയിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പല ലോകനേതാക്കളും ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ ഇന്ത്യയുമായി നയതന്ത്രബന്ധത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഖലിസ്ഥാന്‍ ഭീകരസംഘടനകള്‍ക്കെതിരേ നടപടിയെടുക്കാത്തതിലാണ് ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. കഴിഞ്ഞദിവസം കാനഡയിലെ ഒന്‍റാറിയോയിലെ മിസിസാഗയിലെ തെരുവുകളിൽ നടന്ന ഹമാസ് അനുകൂലികൾ നടത്തിയ ആഹ്ലാദപ്രകടനമാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇസ്രയേലികളെ ഹമാസ് കൊന്നതിന്‍റെ ആഘോഷമായിരുന്നു തെരുവുകളിൽ…