
സെലിബ്രേറ്റ് ബഹ്റൈൻ ; മുഹറഖ് നൈറ്റ്സിന് പ്രൌഢ ഗംഭീര തുടക്കം
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സെലിബ്രേറ്റ് ബഹ്റൈൻ 2024 സീസൺ പ്രമോഷനൽ ക്യാമ്പയിനിന്റെ ഭാഗമായ മുഹറഖ് നൈറ്റ്സിന് പ്രൗഢമായ തുടക്കം. ഈ മാസം 30 വരെ യുനെസ്കോ സംരക്ഷിത സ്മാരക പട്ടികയിലുള്ള പേളിങ് പാത്തിൽ നടക്കുന്ന ‘മുഹറഖ് നൈറ്റ്സ്’ കാഴ്ചക്കാർക്ക് അതുല്യമായ അനുഭവം പ്രദാനം ചെയ്യും. കുട്ടികളുടെ പ്രോഗ്രാമുകൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണം, സംഗീതം എന്നിവയുൾപ്പെടെയുള്ള സർഗാത്മകവും സംവേദനാത്മകവുമായ പ്രവർത്തനങ്ങളുടെ വൈവിധ്യമാർന്ന സംയോജനമാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഞായർ -ബുധൻ വൈകീട്ട് അഞ്ചു മുതൽ…