ഗാസയില്‍ ഇന്ന് മുതല്‍ 4 ദിവസം വെടിനിര്‍ത്തല്‍

ഗാസയിൽ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പശ്ചിമേഷ്യൻ സമയം ഇന്ന് രാവിലെ ഏഴ് മുതല്‍ തുടങ്ങി.ബന്ദികളുടെ ആദ്യ സംഘത്തെ ഇന്ന് വൈകീട്ട് നാല് മണിയോടെ ഹമാസ് മോചിപ്പിക്കും. ഇതിന് ശേഷം ഇസ്രായേല്‍ തങ്ങളുടെ പക്കലുള്ള ബന്ദികളെ മോചിപ്പിക്കും. ശാശ്വത സമാധാനത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസയില്‍ നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറാണ് നിര്‍ണായക ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 7 മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ന് കൈമാറുന്ന…

Read More

ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി നെതന്യാഹു

ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു. ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്‍റെ ആക്രമണത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികൾ ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇസ്രയേൽ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രയേലിന്‍റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്‍റെ…

Read More

സുഡാനില്‍ വെടിനിര്‍ത്തല്‍ നീട്ടിയിട്ടും രക്ഷയില്ല; സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. 72 മണിക്കൂര്‍ കൂടിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. സൈന്യമാണ് ധാരണ ലംഘിച്ച് വെടിയുതിര്‍ത്തതെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആരോപിച്ചു. എന്നാല്‍ ആര്‍എസ്എഫാണ് ഒളിഞ്ഞുനിന്നുള്ള ആക്രമണം തുടരുന്നതെന്ന് സൈന്യവും തിരിച്ചടിച്ചു.  ആയുധങ്ങളുമായെത്തിയ ആര്‍എസ്എഫിന്റെ വാഹനങ്ങള്‍ സൈന്യം തകര്‍ത്തു. സുഡാൻ സെൻട്രൽ ബാങ്കിന് തീയിട്ടതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മൂന്നാഴ്ചയിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേരാണ് ഇതിനോടകം മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയടക്കം വിവിധ…

Read More