ഗാസയിൽ വെടി നിർത്തൽ വേണമെന്ന യുഎൻ പ്രമേയത്തെ സ്വാഗതം ചെയ്ത് യുഎഇ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഗാസയി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഐ​ക്യ​രാ​ഷ്ട്ര പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത്​ യു.​എ.​ഇ. പ്ര​മേ​യം ന​ട​പ്പാ​ക്കു​ന്ന​ത്​ ഗാ​സ​യി​ൽ സ്ഥി​രം വെ​ടി​നി​ർ​ത്ത​ലി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ്ര​ക​ടി​പ്പി​ച്ചു. പ്ര​മേ​യം പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ ദു​രി​തം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തോ​ടൊ​പ്പം ത​ട​സ്സ​മി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​മെ​ത്തി​ക്കാ​നും എ​ല്ലാ ബ​ന്ദി​ക​ളു​ടെ മോ​ച​ന​വും ഇ​ത്​ സാ​ധ്യ​മാ​ക്കു​മെ​ന്ന്​ പ്ര​ത്യ​ശി​ക്കു​ന്നു -പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ത​ന്ത്ര പ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ന്​ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര ച​ർ​ച്ച​ക​ളി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ന്നും പ്ര​സ്താ​വ​ന…

Read More

ഗാസയിലെ വെടിനിർത്തൽ: യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

ഗ​സ​യി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യ​ത്തെ ബ​ഹ്‌​റൈ​ൻ സ്വാ​ഗ​തം ചെ​യ്തു. പ്ര​മേ​യം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​നും സി​വി​ലി​യ​ൻ​സി​ന്റെ സം​ര​ക്ഷ​ണ​ത്തി​നും അ​വ​രു​ടെ ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ, ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ അ​ട​ക്കം അ​ടി​സ്ഥാ​ന ജീ​വി​താ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും. പ്ര​മേ​യം കൊ​ണ്ടു​വ​ന്ന സു​ര​ക്ഷ കൗ​ൺ​സി​ലി​ലെ സ്ഥി​ര​മ​ല്ലാ​ത്ത അം​ഗ​ങ്ങ​ളു​ടെ ശ്ര​മ​ങ്ങ​ളെ രാ​ജ്യം അ​ഭി​ന​ന്ദി​ച്ചു.

Read More

ഗാസയിൽ വെടി നിർത്തലിനുള്ള യുഎൻ പ്രമേയം ; സ്വാഗതം ചെയ്ത് ഖത്തർ

ഗാസ​യി​ല്‍ ഉ​ട​ന്‍ വെ​ടി​നി‍ര്‍ത്ത​ല്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി​യു​ടെ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് ഖ​ത്ത​ര്‍. ഗാസ്സ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ‍ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും യു​ദ്ധ​ത്തി​ന്‍റെ മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നും ഖ​ത്ത‍ര്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മ​ധ്യ​സ്ഥ​ത തു​ട​രു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി​യ​ത്. 14 രാ​ജ്യ​ങ്ങ​ള്‍ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ച​പ്പോ​ള്‍ വീ​റ്റോ ചെ​യ്യാ​തെ അ​മേ​രി​ക്ക വോ​ട്ടെ​ടു​പ്പി​ല്‍നി​ന്നും വി​ട്ടു​നി​ന്നി​രു​ന്നു. ഇ​താ​ദ്യ​മാ​യാ​ണ് യു.​എ​ന്‍ സ​മി​തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യം പാ​സാ​ക്കു​ന്ന​ത്. പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത ഖ​ത്ത‍ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, മേ​ഖ​ല​യി​ല്‍ ശാ​ശ്വ​ത സ​മാ​ധാ​നം…

Read More

ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതി പ്രമേയം; സ്വാഗതം ചെയ്ത് സൗ​ദി അ​റേ​ബ്യ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഗാസ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു.​എ​ൻ ര​ക്ഷാ​സ​മി​തി പാ​സാ​ക്കി​യ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്​​ത്​ സൗ​ദി അ​റേ​ബ്യ. ശാ​ശ്വ​ത​വും സു​സ്ഥി​ര​വു​മാ​യി വെ​ടി​നി​ർ​ത്തു​ക, എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​ക, അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ത്തി​ലെ ബാ​ധ്യ​ത​ക​ൾ ക​ക്ഷി​ക​ൾ പാ​ലി​ക്കു​ക, ഗ​സ്സ​യി​ലെ മു​ഴു​വ​ൻ സാ​ധാ​ര​ണ​ക്കാ​ർ​ക്കും മാ​നു​ഷി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് ​വി​പു​ലീ​ക​രി​ക്കു​ക, അ​വ​രു​ടെ സം​ര​ക്ഷ​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന അ​വ​സ്ഥ​യി​​ലേ​ക്ക്​ പ്ര​മേ​യം ന​യി​ക്കു​മെ​ന്ന്​​ സൗ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാസ്സ​യി​ലെ സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രാ​യ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ത​ട​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ടു​ള്ള ആ​ഹ്വാ​നം സൗ​ദി ആ​വ​ർ​ത്തി​ച്ചു. ഗ​സ്സ​യി​ലെ ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​ത്​…

Read More

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയം ; സ്വാഗതം ചെയ്ത് കുവൈത്ത്

ഗാ​സ​യി​ൽ ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ലാ​വ​ശ്യ​പ്പെ​ട്ട് യു.​എ​ൻ ര​ക്ഷാ​സ​മി​തി പാ​സാ​ക്കി​യ പ്ര​മേ​യം കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. യു.​എ​ൻ ചാ​ർ​ട്ട​റി​ൽ അ​നു​ശാ​സി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ അ​ഞ്ചു മാ​സം യു.​എ​ൻ ര​ക്ഷാ​സ​മി​തി​ക്ക് ക​ഴി​യാ​ത്ത​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​ല​സ്തീ​ൻ ജ​ന​ത​യെ​യും അ​വ​രു​ടെ നി​യ​മാ​നു​സൃ​ത രാ​ഷ്ട്രീ​യ അ​വ​കാ​ശ​ങ്ങ​ളെ​യും സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​ത്തെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ലും പ​ല​സ്തീ​ൻ സ്വ​ത​ന്ത്ര​രാ​ജ്യം സ്ഥാ​പി​ക്കു​ന്ന​തി​ലും കു​വൈ​ത്തി​ന്റെ ഉ​റ​ച്ച നി​ല​പാ​ടും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഗാ​സ​​യി​​ൽ അ​​ടി​​യ​​ന്ത​​ര വെ​​ടി​​നി​​ർ​​ത്ത​​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന പ്ര​​മേ​​യം യു.​​എ​​ൻ ര​​ക്ഷാ​​സ​​മി​​തി…

Read More

ഗാസയിൽ വെടിനിർത്തലിന് വഴി തെളിയുന്നു; വെടിനിർത്തൽ കരാറിനോട് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതായി സൂചനകൾ

സംഘര്‍ഷം തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തല്‍, ഹമാസ് തടങ്കലിലുള്ള ബന്ദികളുടെ മോചനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരാഴ്ച മുന്‍പ് സമാധാന നീക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് രാജ്യങ്ങളും ഒത്തുചേര്‍ന്നാണ് സമാധാനത്തിനായുള്ള ഒരു ഫോര്‍മുല കരാറായി രൂപീകരിച്ചത്. ഇതിലാണ് ഇപ്പോള്‍…

Read More

ഗസയിലെ വെടിനിർത്തൽ കരാറിന്റെ കരടായി; പാരീസിൽ നിർണായക ചർച്ച ഇന്ന്

ഗസയിൽ വെടിനിർത്തൽ കരാറി​ന്റെ കരടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. കരാർ പ്രാബല്യത്തിൽ വരുന്നതിൽ മധ്യസ്ഥർക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോർക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. രണ്ടാഴ്ചക്കുള്ളിൽ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി ഇസ്രായേലുമായും ഹമാസ് പ്രതിനിധികളുമായും ചർച്ച നടത്തിയാണ് കരാറിന്റെ കരട് തയാറാക്കിയത്. രണ്ട് മാസത്തേക്കുള്ള വെടിനിർത്തലാണ് കരടിലുള്ളത്. ആദ്യത്തെ 30 ദിവസം വയോധികരും രോഗികളും പരിക്കേറ്റവരുമായ ബന്ദികളെ ഹമാസ് മോചിപ്പിക്കണം….

Read More

ഗാസയിലെ വെടിനിർത്തൽ; യുഎൻ സെക്യൂരിറ്റി കൗ​ൺ​സി​ലി​ന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഒമാൻ

ഗാസ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യു.​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ന്റെ പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത ഒ​മാ​ൻ ഉ​ട​ന​ടി വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​ഗോ​ള ആ​ഹ്വാ​നം നി​റ​വേ​റ്റേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു. അ​റ​ബ്-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ പ്ര​മേ​യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ സു​ര​ക്ഷ കൗ​ൺ​സി​ലി​ന്റെ ബാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ൽ വേ​രൂ​ന്നി​യ ന്യാ​യ​വും സ​മ​ഗ്ര​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​നം പി​ന്തു​ട​രു​ന്ന​തി​നും അ​റ​ബ് പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ക്കു​ക​യും വേ​ണം. ഗാ​സ മു​ന​മ്പി​ൽ മാ​നു​ഷി​ക​വും ദു​രി​താ​ശ്വാ​സ​വു​മാ​യ സ​ഹാ​യ​ങ്ങ​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത​തും ഫ​ല​പ്ര​ദ​വു​മാ​യ ഒ​ഴു​ക്ക് ഉ​റ​പ്പാ​ക്കേ​ണ്ട​തി​ന്റെ അ​ടി​യ​ന്ത​ര…

Read More

ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ഇടപെടല്‍ വേണം; ജിസിസി ഉച്ചകോടി

ഗസ്സയില്‍ വെടിനിര്‍ത്തലിന് അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ദോഹയില്‍ നടന്ന ജിസിസി ഉച്ചകോടി. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും യു.എന്‍ ഉത്തരവാദിത്വം നിറവേറ്റണമെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സ്വയം പ്രതിരോധമെന്നോ തീവ്രവാദ വിരുദ്ധ നടപടിയെന്നോ ഗസ്സയിലെ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും വംശഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാനുഷിക സഹായങ്ങള്‍ പോലും യുദ്ധായുധമാക്കുന്ന ഇസ്രായേല്‍ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശദമാക്കി. ജിസിസി നേതാക്കള്‍ക്ക് പുറമെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനും ഉച്ചകോടിയില്‍…

Read More

വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് നിരാശാജനകം: ഖത്തർ

വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതൽ ഗാസയിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് നിരാശാജനകമാണെന്ന് ഖത്തർ. വെടിനിർത്തൽ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുക്കയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരന്തര ചർച്ചകൾക്കൊടുവിലാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ഗാസയിൽ ആദ്യം നാല് ദിവസത്തേക്കും പിന്നീട് രണ്ട് തവണ ദീർഘിപ്പിച്ച് മൂന്ന് ദിവസത്തേക്കും വെടിനിർത്തൽ കരാറുണ്ടാക്കിയത്. എന്നാൽ ഏഴ് ദിവസത്തെ വെടിനിർത്തൽ കാലാവധി കഴിഞ്ഞതോടെ ചർച്ചകൾ പുരോഗമിക്കുന്നത് മുഖവിലക്കെടുക്കാതെ ഇസ്രായേൽ കനത്ത ആക്രമണം നടത്തുകയായിരുന്നു. ഇസ്രായേലിന്റെ ആക്രമണം…

Read More