
ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ; ഉത്തരവാദിത്തം ഹമാസിന് മേൽ ചാർത്തൻ ശ്രമം നടത്തി അമേരിക്ക
ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് നെതന്യാഹു തയ്യാറല്ലെന്ന് തെളിയിക്കുന്ന രണ്ടു റിപോർട്ടുകളാണ് പുറത്തുവന്നത്. ഗാസയിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു അറിയിച്ചു. മൊസാദ് മേധാവി ഡേവിഡ് ബർണിയുടെ പ്രസ്താവനയാണ് മറ്റൊന്ന്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബന്ദിമോചന കരാർ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ബർണിയ 24 കാരനായ ബന്ദിയുടെ അമ്മയോട് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇവയെല്ലാം ഗാസയിലെ വെടിനിർത്തൽ അനിശ്ചിതത്വത്തിലാണെന്ന്…