വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍

വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗാസയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍. അഞ്ച് വിമാനങ്ങളിലായി 156 ടണ്‍ വസ്തുക്കള്‍ ഇന്ന് ഈജിപ്തിലെ അല്‍ അരീഷിലെത്തി.  ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി എന്നിവ നല്‍കിയ ഭക്ഷണം, മരുന്നുകള്‍, താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവയാണ് വിമാനങ്ങളിലുള്ളത്. ഗാസയിലേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഖത്തര്‍ അന്താരാഷ്ട്ര സഹകരണമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ റഫ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Read More

ഗാസയിൽ വെടി നിർത്തലിന് കരാർ; തീരുമാനം ഖത്തറിന്റെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ, 50 ബന്ദികളെ മോചിപ്പിക്കും

ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് കരാര്‍. തീരുമാനത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വെടിനിര്‍ത്തലിന് പകരമായി ആദ്യ ഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണയായത്. എന്നാല്‍ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. 46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു ശേഷമുള്ള സമാധാനത്തിലേക്കുള്ള നിര്‍ണായക കരാറാണിത്. ദിവസങ്ങളായി ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതിനിടെ 38 അംഗ ഇസ്രയേല്‍ മന്ത്രിസഭ നാല് ദിവസം വെടിനിര്‍ത്താന്‍ തീരുമാനിച്ചു. മൂന്ന്…

Read More