ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ യാഥാർത്ഥ്യമാകുന്നു, കരട് രേഖ കൈമാറി

ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. വെടിനി‍ർത്തൽ സംബന്ധിച്ച കരട് രേഖ ഹമാസിനും ഇസ്രായേലിനും കൈമാറിയെന്നാണ് വിവരം. മധ്യസ്ഥ ശ്രമംങ്ങളുടെ ഭാഗമായി ഇരുരാജ്യങ്ങൾക്കും ഖത്തറാണ് കരട് രേഖ കൈമാറിയതെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സും അറബ് ന്യൂസുമടക്കം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവനടക്കമുള്ളവരുമായി ഖത്ത‌‍റും അമേരിക്കയും നടത്തിയ ചർച്ചയിലാണ് നിർണായക പുരോഗതി. സമാധാനം ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ ഉണർത്തുന്ന വാർത്തയാണ്…

Read More

അമേരിക്കയുടെയടക്കം വെടിനിർത്തൽ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഇസ്രയേൽ; സന്തോഷം പങ്കുവച്ച് ബൈഡൻ

ലോകത്തിന് ആശ്വാസമായി ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു. അമേരിക്കയുടെയും ഫ്രാൻസിന്‍റേയും വെടിനിർത്തൽ നിർദ്ദേശങ്ങൾ ഇരു രാജ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇസ്രയേൽ – ഹിസ്ബുള്ള യുദ്ധത്തിന് പരിഹാരമാകുന്നത്. ഹിസ്ബുള്ള ലിറ്റനി നദിയുടെ കരയിൽ നിന്ന് പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് അംഗീകരിക്കപ്പെട്ടത്. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ നിർദ്ദേശം നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ ചേർന്ന ഇസ്രയേൽ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് യുദ്ധം അവസാനിക്കുന്നത്. നേരത്തെ തന്നെ ഹിസ്ബുള്ള വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചിരുന്നു, അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ…

Read More

വെടി നിർത്തൽ കരാർ വേണം, ഇല്ലെങ്കിൽ സേവനം ചെയ്യില്ല ; ഇസ്രയേൽ സർക്കാരിന് കത്തയച്ച് സൈനികർ

വെടിനിർത്തൽ കരാറിനും ബന്ദികളെ മോചിപ്പിക്കാനുമായി സർക്കാർ പ്രവർത്തിക്കുന്നില്ലെങ്കിൽ തങ്ങൾ സേവനം അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി ഒരുവിഭാഗം ഇസ്രായേലി സൈനികർ. റിസർവ് സൈനികരും സൈന്യത്തിൽ ചേരാൻ നിർബന്ധിതരുമായ 130 പേരാണ് ഇതുസംബന്ധിച്ച് കത്തിൽ ഒപ്പുവെച്ചതെന്ന് ഇസ്രായേലി മാധ്യമമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി സൈനിക മേഖലയിലെ വിവിധ വിഭാഗങ്ങളായ ആംഡ് കോർപ്സ്, ആർട്ടിലറി കോർപ്സ്, ഹോം ഫ്രന്റ് കമ്മാൻഡ്, എയർ ഫോഴ്സ്, നേവി എന്നിവയിൽ പ്രവർത്തിക്കുന്നവരാണ് കത്തയച്ചത്. കാബിനറ്റ് മന്ത്രിമാരെയും ഇസ്രായേൽ പ്രതിരോധ സേന മേധാവിയെയുമാണ് കത്തിൽ അഭിസംബോധന ചെയ്യുന്നത്….

Read More

ഗൾഫ് മേഖലയിൽ യുദ്ധഭീതി പടരുന്നു ; ഗാസയിലെ വെടിനിർത്തൽ ചർച്ച കൈറോയിൽ , നിലപാടിലുറച്ച് ഹമാസ്

ഗൾഫ്​ മേഖലയിൽ യുദ്ധഭീതി പടരുന്നതിനിടെ, ഗാസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയില്‍ നടക്കും. ഫിലാഡൽഫിയ കോറിഡോറിൽ നിന്നുൾപ്പെടെ സൈന്യം പിൻമാറാതെ കരാറിനെ പിന്തുണക്കില്ലെന്ന്​ ഹമാസ്​ അറിയിച്ചു. ഹിസ്​ബുല്ലയുടെ ആക്രമണത്തിൽ പകച്ച ഇസ്രായേൽ മേഖലാ യുദ്ധത്തിനില്ലെന്ന്​ വ്യക്​തമാക്കി. ഇസ്രായേലിനെതിരെ പ്രതികാരമുണ്ടാകും എന്നാവർത്തിക്കുകയാണ്​ ഇറാനും യെമനിലെ ഹൂതികളും. ആഭ്യന്തര പ്രക്ഷോഭവും അമേരിക്കൻ സമ്മർദവും ശക്​തമായിരിക്കെ, കെയ്റോയിലെ വെടിനിർത്തൽ ചർച്ചയിൽ നെതന്യാഹു അനുകൂല നിലപാട്​ സ്വീകരിക്കുമോ എന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​. ബൈഡന്‍റെ വെടിനിർത്തൽ നിർദേശവും യു.എൻ പ്രമേയവും അംഗീകരിച്ചാണ്​ ജൂലൈ രണ്ടിന്​…

Read More

ഗാസയിൽ വെടിനിർത്താനുള്ള നീക്കം ; സ്വാഗതം ചെയ്ത് ഒമാൻ സുൽത്താനേറ്റ്

ഗാസ മു​ന​മ്പി​ൽ വെ​ടി​നി​ർ​ത്താ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ളെ ഒ​മാ​ൻ സ്വാ​ഗ​തം ചെ​യ്തു. ഖ​ത്ത​ർ, ഈ​ജി​പ്ത് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചും ഏ​കോ​പി​പ്പി​ച്ചു​മാ​ണ് ഈ ​നീ​ക്ക​ത്തി​നു​​ തു​ട​ക്കം​കു​റി​ച്ചി​രി​ക്കു​ന്ന​ത്.ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വും പല​സ്തീ​ൻ ജ​ന​ത നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും ഒ​മാ​ൻ പി​ന്തു​ണ അ​റി​യി​ക്കു​ക​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളും അ​വ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക​യും ദു​രി​ത​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വി​ധ​ത്തി​ൽ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​യി നേ​രി​ടാ​ൻ എ​ല്ലാ ക​ക്ഷി​ക​ളോ​ടും ഒ​മാ​ൻ ആ​ഹ്വാ​നം…

Read More

അമേരിക്ക മുന്നോട്ട് വെച്ച വെടി നിർത്തൽ കരാർ അംഗീകരിച്ചേക്കും ; സൂചന നൽകി ഇസ്രയേൽ

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഓഫിർ ഫാൽക്ക്. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നല്ല കരാറല്ലെന്നും ഓഫിർ ഫാൽക്ക് പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേൽ മന്ത്രിസഭയിലെ യോവ് ഗാലന്റുമായും ബെന്നി ഗാന്റ്സുമായും ഫോണിൽ സംസാരിച്ചു. ഹമാസും വെടിനിർത്തലിന് സന്നദ്ധത പ്രകടിപ്പിച്ചു.

Read More

ഗാസയിലെ വെടിനിർത്തൽ ചർച്ച പരാജയം ; ഹമാസിന്റെ ഉപാധികൾക്ക് വഴങ്ങില്ലെന്ന് ഇസ്രയേൽ

ഗാസയിൽ വെടിനിർത്തലിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന സമാധാന ചർച്ച പരാജയം. ഹമാസിന്‍റെ ഉപാധികൾക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേൽ കെയ്റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത്​ തലസ്​ഥാനമായ കൈറോയിൽ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിർത്തൽ ചർച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേക്ക്​ സംഘത്തെ അയക്കാൻ വിസമ്മതിച്ച ഇസ്രായേൽ ഹമാസിന്‍റെ​ ഉപാധികൾക്ക്​ വഴങ്ങില്ലെന്നും മുന്നറിയിപ്പ്​ നൽകി. തുടർ ചർച്ചകൾക്ക്​ ഇനി ഖത്തർ വേദിയായേക്കും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടത്തിയ ശക്​തമായ സമ്മർദങ്ങൾക്കൊടുവിലും ഗസ്സയിൽ വെടിനിർത്തലിന്​ വിസമ്മതിക്കുകയാണ്​ ഇസ്രായേൽ. ബന്ദിമോചനം മുൻനിർത്തി താൽക്കാലിക…

Read More

അടുത്ത തിങ്കളാഴ്ചയോടെ ഗസയിൽ വെടി നിർത്തൽ സാധ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നു; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

അടുത്ത തിങ്കളാഴ്ചയോടെ ഇസ്രായേൽ – ഹമാസ് ​വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ച വേഗത്തിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഖത്തറിലെത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ അഭിപ്രായ പ്രകടനം വരുന്നത്.വാരാന്ത്യത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ വെടിനിർത്തൽ കരാർ പ്രബല്യത്തിൽ വരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ബൈഡൻ വ്യക്തമാക്കി. കരാറിലേക്ക് അടുക്കുകയാണെന്നാണ് തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടവ് അറിയിച്ചത്. നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. അടുത്ത തിങ്കളാഴ്ചയോടെ…

Read More

ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണം; ഇസ്രയേലിനോട് ആവശ്യം ഉന്നയിച്ച് ഫ്രഞ്ച് പാർലിമെന്റ് അംഗങ്ങൾ

ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രായേലിനോട് ആഹ്വാനം ചെയത് ഫ്രഞ്ച് പാർലമെന്റ് പ്രതിനിധി സംഘം. റഫ അതിർത്തിയിലെത്തിയ ഫ്രഞ്ച് പാർലമെന്റംഗങ്ങളിലെ പതിനഞ്ച് പേരടങ്ങിയ സംഘമാണ് ഇസ്രായേലിനോട് അടിയന്തിരമായി വെടിനിർത്തൽ ആഹ്വാനം ചെയ്തത്. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, പലസ്തീൻ പ്രദേശത്ത് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക, വെസ്റ്റ്ബാങ്കിലെ അനധികൃത നിർമ്മാണം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് സംഘം ആവശ്യപ്പെട്ടു. തടവിലാക്കിയവരുടെ മോചനത്തിനായി ഇസ്രായേലും ഫലസ്തീനും മുൻകൈ എടുക്കണമെന്ന് ഫ്രഞ്ച് എം.പിയായ ​എറിക് കോക്വിറൽ പറഞ്ഞു….

Read More

ഗാസയിലെ സംഘർഷം ; വെടി നിർത്തൽ സാധ്യതകൾ സജീവമാകുന്നു, ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്കെന്ന് റിപ്പോർട്ടുകൾ

ഗാസയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഉടനുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും ഇക്കാലയളവിൽ സാധ്യമാക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ്…

Read More