സിസിടിവി ദൃശ്യങ്ങൾ തെളിവായി ; ജോലി ചെയ്തിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതിക്ക് 235 വർഷം തടവ് ശിക്ഷ , മോഷ്ടിച്ചത് 6 കോടിയുടെ സ്വർണം

താൻ ജോലി ചെയ്യുകയായിരുന്ന കടയിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിക്ക് 235 വർഷം തടവ് ശിക്ഷ. തായ്‌ലൻഡിലായിരുന്നു സംഭവം. കടയുടമ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവതി ഒന്നോ രണ്ടോ തവണയല്ല തന്റെ കടയിൽ നിന്നും 47 തവണ മോഷ്ടിച്ചതായി മനസ്സിലായത്. വടക്ക് കിഴക്കൻ തായ്‌ലൻഡിലെ ഖോൻ കെയ്ൻ പ്രദേശത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ജോലിക്കാരിയായ സോംജിത് ഖുംദുവാങ് എന്ന സ്ത്രീയാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ആദ്യം കടയുടമയ്ക്ക് സ്ത്രീ ആഭരണങ്ങൾ മോഷ്ടിക്കുന്നതായി ചെറിയ സംശയം ഉടലെടുക്കുകയായിരുന്നു….

Read More

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ കനത്ത പിഴ; സൗദിയിൽ നിയമം പ്രാബല്യത്തിൽ

സൗദിയിൽ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ കടുത്ത പിഴ ലഭിക്കാവുന്ന നിയമം പ്രാബല്യത്തിൽ. സൗദി ആഭ്യന്തര മന്ത്രാലയമാണ് രാജ്യത്തെ സ്ഥാപനങ്ങളുടെ സുരക്ഷാ ക്യാമറുകളമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പുറത്തിറക്കിയത്. പതിനെട്ടോളം നിയമലംഘനങ്ങളും അവക്കുള്ള പിഴകളും നിയമത്തിൽ വിവരിക്കുന്നുണ്ട്. ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്ത് വിടുകയോ കൈമാറുകയോ ചെയ്താൽ 20000 റിയാൽ പിഴ ചുമത്തും. പൊതുസുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുക, റെക്കോർഡഡ് വിശ്വലുകൾ നിശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും 20000 റിയാലിൽ കുറയാത്ത പിഴ…

Read More

സൗദിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് വൻ പിഴ

സൗദിയിൽ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും പുറത്ത് വിടുന്നവർക്കും ഇരുപതിനായിരം റിയാൽ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. സ്ഥാപനങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ച് വെക്കാത്തവർക്കും പിഴ ലഭിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ വ്യവസ്ഥകൾ അനധികൃതമായി സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ഇരുപതിനായിരം റിയാൽ പിഴ നൽകേണ്ടിവരും. ദൃശ്യങ്ങൾ നശിപ്പിച്ചാലും ഇതേ പിഴ നൽകണം. കൂടാതെ ക്യാമറകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വ്യവസ്ഥകൾ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലെ ക്യാമറകളും ഉപകരണങ്ങളും നശിപ്പിച്ചാൽ…

Read More

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സി ഇ ഒ യുമായ സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്. ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ചാണ് ഇവർ മകനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ബാഗിലാക്കി ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകയിലേക്ക് തിരിച്ച യുവതി വഴിമധ്യേ പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഗോവയിലെ അപാര്‍ട്‌മെന്റില്‍ നിന്ന്ന്ന ഇന്നലെ പുലര്‍ച്ചെയാണ് യുവതി കർണാടകയിലേക്ക് തിരിച്ചത്. യുവതിയും മകനും താമസിച്ച മുറി വൃത്തിയാക്കുന്നതിനിടെ അപാര്‍ട്‌മെന്റ് ജീവനക്കാരിലൊരാള്‍…

Read More

കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി

കോഴിക്കോട്ടെ യുവതിയുടെ ആത്മഹത്യ ഭര്‍തൃവീട്ടിലെ പീഡനം കാരണമെന്ന് പരാതി. ഓര്‍ക്കാട്ടേരി കുന്നുമ്മക്കര ഹബീബിന്റെ ഭാര്യ ഷബ്‌നയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഷബ്‌നയുടെ വിവാഹം നടന്നത്. പിന്നീട് നിരന്തരം പ്രശ്‌നങ്ങള്‍ നേരിട്ടതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവരാന്‍ രക്ഷിതാക്കള്‍ പറഞ്ഞെങ്കിലും ഭര്‍തൃവീട്ടില്‍ പിടിച്ചുനില്‍ക്കും എന്നായിരുന്നു ഷബ്‌ന അവരെ അറിയിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാന്‍ കഴിയാത്ത സ്ഥിതി വന്നതോടെ സ്വന്തമായി വീടെടുത്ത് താമസംമാറാന്‍ ഷബ്‌ന തീരുമാനിക്കുകയും ഇതിനായി വിവാഹ സമയത്ത് നല്‍കിയ…

Read More

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം; സിസിടിവി ദൃശ്യങ്ങളിൽ നിർണായക വിവരങ്ങൾ

ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പോലീസ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിനായി പുതിയ സംഘത്തെയും നിയോഗിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ നിർണായക വിവരങ്ങൾ കിട്ടിയതോടെയാണ് പോലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയത്. വെറുമൊരു ആത്മഹത്യ കേസായി വിശ്വനാഥന്‍റെ മരണത്തെ കാണരുതെന്നും അന്വേഷണത്തിലെ പിഴവുകൾ പരിഹരിക്കണമെന്നും എസ് സി എസ് ടി കമ്മീഷൻ പെലീസിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് ഡിസിപി തന്നെ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് റിജിലിനെ പിടികൂടിയത്. …………………………………….. കേന്ദ്രസർക്കാരിനെ കണക്കറ്റ് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം. സാമ്പത്തിക മേഖല തകർന്നുകൊണ്ടിരിക്കുകയാണ്; എന്നിട്ടും രാജ്യം വികസനത്തിന്റെ പാതയിലാണെന്ന്…

Read More