
സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നുവെന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കണം: സിപിഎം സിസി
കേരളത്തിൽ സർക്കാരും പാർട്ടിയും സംഘപരിവാറുമായി സന്ധി ചെയ്യുന്നു എന്ന പ്രചാരണം രാഷ്ട്രീയമായി ചെറുക്കാൻ സിപിഎം നിര്‍ദേശം.. സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കേരളം നേരിടുന്നത് ചൂണ്ടിക്കാട്ടി ഇത് ചെറുക്കാൻ കഴിയണം എന്നാണ് നിർദ്ദേശം. ഗവർണ്ണറെ ഉപയോഗിച്ച് സർവ്വകലാശാലകളെ വരെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതും ദുരന്ത നിവാരണത്തിന് പണം നല്കാത്തതും ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിനാണ് നിർദ്ദേശം. പാർട്ടി ഹിന്ദുത്വ ശക്തികളുമായി സന്ധി ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കാനുള്ള നീക്കത്തെ തുടക്കത്തിൽ തന്നെ ശക്തമായി എതിർക്കേണ്ടതായിരുന്നു എന്നും കേന്ദ്ര നേതൃത്വം…