ചോദ്യത്തിന് കോഴ ആരോപണം ; മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും

ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ ഇറങ്ങുമെന്നും മഹുവ മൊയ്‌ത്ര അറിയിച്ചു. അതേ സമയം, പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍…

Read More

ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ടൈറ്റാനിയം അഴിമതി കേസിൽ  സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് കെ ബാബുവിന്‍റെ ഉത്തരവ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ്. ജയൻ  ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസിൽ ആരോപണം…

Read More

സിബിഐയുടെയും ഇ.ഡിയുടെയും 95% കേസുകളും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരേ; രാഘവ് ഛദ്ദ

കേന്ദ്ര ഏജൻസികൾ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിശ്ശബ്ദരാണെന്ന് എ.എ.പി. എം.പി. രാഘവ് ഛദ്ദ. സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ 95 ശതമാനവും പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കൾക്ക് എതിരെയാണെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ നിശ്ശബ്ദരാണ്. എന്നാൽ, ബി.ജെ.പി. ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അന്വേഷണ ഏജൻസികൾ അക്രമാസക്തരാണ്. യു.പി.എ. സർക്കാർ അധികാരത്തിലിരുന്ന 2004 മുതൽ 2014 വരെ ഇ.ഡി. റെയ്ഡ് നടത്തിയത് 112 ഇടങ്ങളിലാണ്. എന്നാൽ…

Read More

സോളാർ പീഡന പരാതി; ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി കോടതി, പരാതിക്കാരിയുടെ ഹർജി തള്ളി

സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതി അംഗീകരിച്ചു. സി.ബി.ഐ. റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളി. എം.എൽ.എ. ഹോസ്റ്റലിൽവെച്ച് സോളാർ കേസിലെ പ്രതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഹൈബി ഈഡനെതിരായ ആരോപണം. ഇത് സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തി കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയിൽ ഹർജി നൽകുകയായിരുന്നു. തിരുവനന്തപുരം സി.ജി.എം. കോടതി പരാതിക്കാരിയുടെ ഹർജി…

Read More

അരക്കോടി രൂപ കൈക്കൂലി വാങ്ങി; ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് [ഗെയിൽ] എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.സിങ് അറസ്റ്റിൽ. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആണ് അറസ്റ്റ്. കൈക്കൂലി നൽകിയ ആൾ അടക്കം മറ്റ് നാലു പേരും അറസ്റ്റിലായിട്ടുണ്ട്. ഗെയിൽ പദ്ധതിക്കായി ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്ത് നൽകാനായി 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ അറസ്റ്റ്. നോയിഡയിലെ സിങിൻറെ വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. ഡൽഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും സിബിഐ…

Read More

മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു

മണിപ്പൂർ കലാപത്തെ സംബന്ധിച്ച 27 കേസുകൾ സിബിഐ ഏറ്റെടുത്തു.  ഇവയിൽ 19 കേസുകൾ സ്ത്രീകൾക്കെതിരായ അതിക്രമം സംബന്ധിച്ചുള്ളതാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ആയുധ മോഷണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലും അന്വേഷണം നടത്തും. 53 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്.  അതേ സമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്ക് മാറ്റിയിരുന്നു. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം…

Read More

മണിപ്പൂർ കലാപം; സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീം കോടതി. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനേയും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്….

Read More

ഏഴ് വയസുകാരനെ അമ്മയ്ക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന സംഭവം; കേസ് അന്വേഷണം സിബിഐക്ക്

മണിപ്പൂർ കലാപത്തിൽ ഏഴ് വയസ്സുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലൻസിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്ക് കൈമാറി. ഈ കേസടക്കം 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലിൽ ജൂൺ നാലിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുമ്പോൾ കലാപകാരികൾ ആക്രമിക്കുകയായിരുന്നു. പൊലീസ് നോക്കി നിൽക്കേയാണ് കലാപകാരികൾ ആക്രമണം നടത്തിയത്. മണിപ്പൂർ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചിരുന്നു.മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ…

Read More

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും , ടി വി രാജേഷിനും എതിരെ തെളുവുണ്ടെന്ന് ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ

അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതികളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് സിബിഐ കോടതിയിൽ. കൊലപാതകത്തിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷിനും എതിരെ തെളിവുകളുണ്ടെന്നും പ്രതികൾ ഗൂഢാലോചനയിൽ പങ്കാളിയായതിന് സാക്ഷികളുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. അതിനാൽ വിടുതൽ ഹർജി തള്ളണമെന്നും ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ആവശ്യപ്പെടുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നതിൽ പ്രഥമ ദൃഷ്ട്യാ…

Read More

സോളാർ പീഡന കേസ്; കെ. സി. വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ  റിപ്പോർട്ട് അംഗീകരിച്ച് കോടതി

സോളർ പീഡനക്കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്. റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരിയുടെ ഹർജി കോടതി തള്ളുകയായിരുന്നു. മന്ത്രിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വേണുഗോപാലിന് എതിരെയുള്ള ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും ഒരു തെളിവും സിബിഐയ്ക്ക് കൈമാറിയിരുന്നില്ല. അടൂർ പ്രകാശ് എംപിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ടും കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.

Read More