സന്ദേശ്ഖലി കേസ്; സിബിഐ അന്വേഷണത്തിന് ഉത്തരവ്; ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ് കേസുകളും അന്വേഷിക്കും

പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കൊൽക്കത്ത ഹൈക്കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. ലൈംഗിക പീഡനക്കേസുകളും ഭൂമിതട്ടിപ്പ്‌കേസുകളും കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കും. പരാതിക്കാർ പതിനഞ്ച് ദിവസത്തിനുള്ളിൽ സിബിഐയെ സമീപിക്കണം. സ്വകാര്യത സംരക്ഷിക്കാൻ പ്രത്യേക ഇ മെയിലിലൂടെ സിബിഐയ്ക്ക് പരാതി നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. മെയ് രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് നൽകാനും…

Read More

ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ് കേസ് ; അന്വേഷണം സിബിഐയ്ക്ക് വിട്ട് സർക്കാർ ഉത്തരവിറക്കി

ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരാണ് ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശുപാർശ പ്രകാരമാണു നടപടി. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതാണ് അഭികാമ്യമെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട ഗുരുതര സ്വഭാവം കേസിനുണ്ടെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 750 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ. ഇത് സി.ബി.ഐ അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനെ…

Read More

മദ്യനയ അഴിമതി കേസ്: സിബിഐയെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുത്; കവിത കോടതിയില്‍

ചോദ്യം ചെയ്യാന്‍ സിബിഐയെ അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിത കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുന്നതിന് സിബിഐ യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കവിതയുടെ അഭിഭാഷകന്‍ പറഞ്ഞു.കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കവിത നിലവില്‍ തീഹാര്‍ ജയിലിലാണ്. കവിതയുടെ ഹരജിയില്‍ നിലപാട് അറിയിക്കാന്‍ സിബിഐക്ക് കോടതി സമയം അനുവദിച്ചു. കവിതയുടെ ഫോണില്‍ നിന്ന് ചാര്‍ട്ടഡ് അക്കൗണ്ടന്റുമായുളള വാട്‌സ് ആപ്പ് ചാറ്റുകളെ കുറിച്ച് ചോദിച്ചറിയണമെന്നാണ്…

Read More

സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം അന്വേഷണത്തിനായി ഇന്ന് വയനാട്ടിലെത്തിയേക്കും

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. 

Read More

സിദ്ധാര്‍ഥിന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സംഘം എത്തിയത്.ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് സംസ്ഥാനത്ത് എത്തിയത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഉടന്‍ ഇറക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഇന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വൈകുന്നത് ചോദ്യം ചെയ്ത് അച്ഛന്‍ ജയപ്രകാശ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്. അന്വേഷണം…

Read More

സിദ്ധാർത്ഥന്റെ മരണം; സിബിഐ അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കണം, ഹൈക്കോടതി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു. കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്ന് സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി…

Read More

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ശ്രമിക്കുന്നു; ഹൈക്കോടതിയെ സമീപിച്ച് പിതാവ് ജയപ്രകാശ്

സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയില്‍. കേസ് അന്വേഷണം വൈകുംതോറും തെളിവുകള്‍ ഇല്ലാതാകും. സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. സിദ്ധാർത്ഥൻ ക്രൂരപീഡനം ഏറ്റുവാങ്ങിയ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സിദ്ധാർത്ഥന്റെ മുറിയിലെത്തിയ ജയപ്രകാശ്, മകന്റെ ഓർമ്മകളിൽ, മരവിച്ച മനസ്സോടെ ജയപ്രകാശ് കുറെനേരം നിശ്ശബ്ദം ഇരുന്നു. കല്പറ്റയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമായിരുന്നു ജയപ്രകാശ് പൂക്കോട് വെറ്ററിനറി…

Read More

ഡീനെ അടക്കം അറസ്റ്റ് ചെയ്യണം: അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്. കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്. ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥന്റെ അച്ഛന്‍ ജയപ്രകാശ്. സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വന്നതെന്ന് ജയപ്രകാശ് പറഞ്ഞു. സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച…