സിബിഐ ഇന്ത്യൻ യൂണിയന്റെ നിയന്ത്രണത്തിലല്ല ; സുപ്രീംകോടതിയിൽ മറുപടിയുമായി കേന്ദ്ര സർക്കാർ

സി.ബി.ഐ ഇന്ത്യൻ യൂണിയന്റെ നിയന്ത്രണത്തി​ലല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. സംസ്ഥാനത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെ നിരവധി കേസുകളിൽ അന്വേഷണം തുടരുന്ന സി.ബി.ഐക്കെതിരെ പശ്ചിമ ബംഗാൾ ഫയൽ ചെയ്ത കേസിലാണ് കേന്ദ്രം എതിർപ്പ് അറിയിച്ചത്. യൂണിയൻ ഓഫ് ഇന്ത്യ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല, എല്ലാം ചെയ്തത് സി.ബി.ഐ ആണ്. അവർ യൂണിയന്റെ നിയന്ത്രണത്തിലല്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസ്റ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്…

Read More

ജെസ്‌ന തിരോധാനക്കേസ്: പിതാവ് തെളിവ് ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ കോടതിയിൽ

ജെസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ. ജെസ്‌നയുടെ പിതാവ് ജെയിംസ് പറയുന്ന കാര്യങ്ങളിൽ തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടില്ല. അവർ തെളിവ് ഹാജരാക്കിയാൽ പരിശോധിച്ച ശേഷം തുടരന്വേഷണമാകാമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതോടെ തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്‌നയുടെ പിതാവിന് നിർദ്ദേശം നൽകി. കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി. കേസിന്റെ എല്ലാവശങ്ങളും നേരത്തെ പരിശോധിച്ചതാണെന്നും പുതിയ തെളിവുകൾ കുടുംബത്തിന് ലഭിച്ചിട്ടുണ്ടെങ്കിൽ സീൽ ചെയ്ത കവറിൽ സമർപിക്കാനും സിബിഐ അഭിഭാഷകൻ ആവശ്യപ്പെട്ടു….

Read More

‘രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല’; ജെസ്‌ന ഗർഭിണി അല്ലായിരുന്നെന്ന് സിബിഐ കോടതിയിൽ

ജെസ്‌ന തിരോധാന കേസിൽ വിശദീകരണവുമായി സിബിഐ കോടതിയിൽ. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്‌നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്. അതേസമയം, കേസിൽ ചില പ്രധാന വിവരങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന് ജെസ്‌നയുടെ അച്ഛൻ കോടതിയിൽ…

Read More

‘താൻ സിബിഐ കസ്റ്റഡിയിൽ അല്ല , ബിജെപി കസ്റ്റഡിയിൽ’ ; ആരോപണവുമായി കെ.കവിത

ഡൽഹി മദ്യനയ അഴമതിക്കേസിൽ ബി.ആർ.എസ്. നേതാവ് കെ. കവിതയെ ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഡൽഹി റോസ് അവന്യു കോടതിയുടേതാണ് നടപടി. സി.ബി.ഐ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കവിതയെ കോടതിയിൽ ഹാജരാക്കിയത്. സി.ബി.ഐയുടെയല്ല ബി.ജെ.പിയുടെ കസ്റ്റഡിയിലാണ് താനെന്ന് കവിത പ്രതികരിച്ചു. തിങ്കളാഴ്ച കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ ശേഷം കവിതയെ സി.ബി.ഐ ന്യൂഡൽഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുമ്പോള്‍ എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് പ്രാദേശിക വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴാണ് ബിആര്‍എസ് നേതാവിന്‍റെ…

Read More

സിദ്ധാർത്ഥൻറെ മരണം; ഹോസ്റ്റലിലെ ശുചിമുറിയിൽ ഡമ്മി പരിശോധനയുമായി സിബിഐ

വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളേജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം…

Read More

പാനൂർ ബോംബ് സ്ഫോടനം: സിബിഐ അന്വേഷണം വേണം; കത്ത് നൽകി കോൺഗ്രസ്

പാനൂർ ബോംബ് സ്ഫോടനക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർക്ക്എംഎം ഹസ്സൻ കത്ത് നൽകി. യുഡിഎഫ്  പ്രവർത്തകരെ ആക്രമിക്കാനായിരുന്നു ബോംബ് നിർമ്മാണം. പാർലമെന്‍റ്  തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടാണ് ബോംബ് നിർമ്മിച്ചതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും പ്രതികളെ പിന്തുണക്കുന്നു. ബോംബ് നിർമ്മാണം ഭീകര പ്രവർത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ചെറിയ കാര്യമല്ല. വടകരയില്‍ ഷാഫിയുടെ വിജയത്തെ സിപിഎം പേടിക്കുന്നുവെന്നും ഹസ്സന്‍ പറഞ്ഞു. വീട്ടിനടുത്തുള്ള ഒരാൾ മരിച്ചാൽ അനുശോചിക്കാൻ…

ഡൽഹി മദ്യനയ അഴിമതി കേസ്; കെ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ അറസ്റ്റ്‌ സിബിഐ രേഖപ്പെടുത്തി. തീഹാർ ജയിലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അറസ്റ്റിനുശേഷം തിഹാർ ജയിലിൽ കഴിയുന്ന കെ കവിതയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ഡൽഹി മദ്യനയ അഴിമതിക്കേസിൽ കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ ഡൽഹി റോസ് അവന്യൂ കോടതി നീട്ടിയിരുന്നു. കെ.കവിതയുടെ ഇടക്കാല ജാമ്യ ഹർജി കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. കവിതക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി…