ജസ്‌ന കേസിൽ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ; സിബിഐ പരിശോധിക്കും

ജസ്‌ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ സിബിഐ പരിശോധിക്കും. ജസ്‌നയുടെ തിരോധാനവും മുണ്ടക്കയം സ്വദേശിനി വെളിപ്പെടുത്തിയ കാര്യങ്ങളും തമ്മിൽ ഏതെങ്കിലും വിധത്തിലുളള ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ശ്രമം. ഇതിന് മുന്നോടിയായി തിരുവനന്തപുരത്തുളള സിബിഐ സംഘം കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഓഫീസ് വഴി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കാണാതാകുന്നതിന് മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയത് ജസ്‌ന തന്നെയാണോ, ജസ്‌നയുടെ തിരോധാനത്തിന് ലോഡ്ജുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും ലോഡ്ജിനെപ്പറ്റി നേരത്തെ…

Read More

സിബിഐയുടെ പേരിൽ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം; മുന്നറിയിപ്പ്

സൈബർ തട്ടിപ്പുകളുടെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി സിബിഐ രംഗത്ത്. ഏജൻസിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുത്. സിബിആ ലോഗോ അടക്കം ഉപയോഗിച്ച് തട്ടിപ്പ് നടക്കുന്നു. വാറൻറും സമൻസും കൃത്വിമമായുണ്ടാക്കി തട്ടിപ്പ് നടത്തുന്ുണ്ട്. പൊതുജനങ്ങൾ തട്ടിപ്പിൽ വീഴരരുത്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ പൊലീസുമായി ബന്ധപ്പെടണമെന്നും സിബിഐ അറിയിച്ചു. അതിസമർത്ഥമായൊരു ഓൺലൈൻ സൈബർ തട്ടിപ്പിന് താൻ ഇരയായെന്ന് യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിവിദഗ്ധമായാണ് 15 ലക്ഷത്തിലധികം രൂപ…

Read More

വാളയാർ സഹോദരിമാരുടെ മരണം ; കേസിന്റെ വിചാരണ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കുട്ടികളുടെ അമ്മ

വാളയാർ സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നടപടികൾ സിബിഐ കോടതിയിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ അമ്മ. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. അന്വേഷണത്തിൽ മെല്ലെപ്പോക്ക് തുടരുന്ന സിബിഐയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും അമ്മ പാലക്കാട് പറഞ്ഞു. പാലക്കാട് പോക്സോ കോടതിയിൽ നിന്നും കേസ് കൊച്ചിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയതായി അറിയില്ല. അങ്ങനെ വന്നാൽ അഭിഭാഷകരുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. വാളയാർ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സോജന് ഐപിഎസ്…

Read More

സുശാന്ത് സിങ്ങിന്‍റെ മരണം; സി.ബി.ഐ അന്വേഷണ റിപ്പോർട്ട്​ പുറത്തുവിടണമെന്ന് കോൺഗ്രസ്

നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വസ്തുതകൾ ഹാജരാക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് കോൺഗ്രസ്. 2020 ആഗസ്റ്റ് 5നാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നാല് വർഷത്തിന് ശേഷവും സി.ബി.ഐ എന്താണ് മൗനം പാലിക്കുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ സാവന്ത് ചോദിച്ചു. “മൂന്ന് അന്വേഷണ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിനിടെ പലരും പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും അന്തിമ ഫലം സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല” -സാവന്ത് പറഞ്ഞു. മുംബൈ പൊലീസിന്‍റെയും എയിംസിന്‍റെയും റിപ്പോർട്ടുകൾ വകവെക്കാതെ ബി.ജെ.പി…

Read More

വാളയാർ കേസ് നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി

വാളയാർ കേസ് നടപടികൾ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസ് മാറ്റാൻ അനുമതി തേടി സിബിഐയാണ് കോടതിയെ സമീപിച്ചിരുന്നത്. നിലവിൽ വാളയാർ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് സിബിഐയാണ് പുനരന്വേഷിക്കുന്നത്. സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ആക്ഷേപം. ഇത് തളളിയാണ് കോടതി ഉത്തരവ്.

Read More

കോച്ചിം​ഗ് സെന്റർ അപകടം; കേസ് സിബിഐക്ക് കൈമാറി ഡൽഹി ഹൈക്കോടതി

ഡൽഹിയിലെ ഐഎഎസ് കോച്ചിം​ഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തിൽ കേസ് സിബിഐക്ക് കൈമാറി ഹൈക്കോടതി. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ മുതിർന്ന ഉദ്യോ​ഗസ്ഥനെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ നിയോ​ഗിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ എംസിഡി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കാര്യക്ഷമമല്ലെന്നും കോടതി വിമർശിച്ചു. അതേസമയം കേസിൽ അറസ്റ്റിലായ എസ്‍യുവി ഡ്രൈവർക്ക് കോടതി ജാമ്യം അനുവദിച്ചു. വെള്ളം കയറിയ സമയത്ത് ഇയാൾ കോച്ചിം​ഗ് സെന്ററിന് മുന്നിലൂടെ വേ​ഗത്തിൽ കാറോടിച്ചത് അപകടത്തിന് കാരണമായെന്നായിരുന്നു പോലീസ് കണ്ടെത്തൽ.

Read More

മദ്യനയക്കേസ്; അരവിന്ദ് കേജ്രിവാളിനെതിരായ കുറ്റപത്രം സിബിഐ സമർപ്പിച്ചു

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സിബിഐ റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കഴിഞ്ഞ മേയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മദ്യനയക്കേസിലെ മുഖ്യ സൂത്രധാരിൽ ഒരാളായാണ് കേജ്രിവാളിനെ സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ആം ആദ്മി പാർട്ടിയുടെ മീഡിയ വിഭാഗം മേധാവിയും കേജ്രിവാളിന്റെ അടുത്ത അനുയായിയുമായ വിജയ് നായർക്ക് മദ്യ നിർമാതാക്കളുമായും വ്യാപാരികളുമായും ബന്ധമുണ്ടായിരുന്നു. മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക്…

Read More

ചാരക്കേസ് കെട്ടിച്ചമച്ചത്; നമ്പി നാരായണനെ സിബി മാത്യൂസ് അറസ്റ്റ് ചെയ്തത് തെളിവില്ലാതെ, സിബിഐ

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചത് മുൻ സിഐ എസ് വിജയനാണെന്ന് സിബിഐ കുറ്റപത്രം. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് മുൻ ഡിജിപി സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസിന്റെ ഭാഗമായ ഗൂഢാലോചന കേസിൽ സി ബി ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയത്. സിഐ ആയിരുന്ന എസ് വിജയൻ മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മറിയം…

Read More

മദ്യനയ കേസ്: സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ഡൽഹി മദ്യനയ അഴിമതിക്കേസിലെ സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കേജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചു. 3 ദിവസത്തെ സിബിഐ കസ്റ്റഡി അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെയും കേജ്രിവാൾ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ കേജ്രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐക്കു വിചാരണക്കോടതി അനുവദിച്ച 3 ദിവസത്തെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ കേസിൽ കേജ്രിവാളിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം കസ്റ്റഡി കാലയളവു നീട്ടണമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ജൂലൈ 12 വരെ റൗസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി സുനേന ശർമ…

Read More

കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും

ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സി.ബി.ഐ, ഇ.ഡി കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി ജൂലൈ ഒന്നിന് വിധി പറയും. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്തശർമയുടെ ബെഞ്ച് മെയ് 28ന് വിധി പറയാനായി മാറ്റുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരിയും അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരാണ് കെ. കവിതക്ക് വേണ്ടി ഹാജരായത്. അഭിഭാഷകൻ ഡി.പി. സിങ് സി.ബി.ഐക്ക്…

Read More